
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ് കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്ക് 2025 നവംബർ 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ശേഷിക്കുന്ന 27 ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 13ന് നടക്കും. എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 2026 ഫെബ്രുവരി ഒൻപതിന് പ്രസിദ്ധീകരിച്ച കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഒരു ഉദ്യോഗാർത്ഥിക്കുള്ള അഭിമുഖം 15 ന് നടക്കും. ഹൈസ്‌കൂൾ ടീച്ചർ (നാച്വറൽ സയൻസ് കാറ്റഗറി നമ്പർ 602/2024) തസ്തികയിലേക്ക് 2025 നവംബർ 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 49 ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 14,15 തീയ്യതികളിലാണ്. പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിലാണ് അഭിമുഖങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |