
വൈക്കം : നിയമസഭ തിരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ.ബിനിമോൻ നന്ദി പര്യടനം തുടങ്ങി. ഇത്തിപ്പുഴ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പര്യടന പരിപാടി കെ.പി.സി.സി മെമ്പർ മോഹൻ.ഡി.ബാബു ഉദ്ഘാടനം ചെയ്തു. ഉദയനാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.ബിൻസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു, കെ.ജി.രാജലക്ഷമി, ജോസ് പഴേമഠം, മിനി മനക്കപ്പറമ്പിൽ, എന്നിവർ പ്രസംഗിച്ചു. നാനാടം, അക്കരപാടം, ഇരുമ്പൂഴിക്കര, നേരേകടവ്, ഉദയനാപുരം, പനമ്പുകാട്, തീരദേശമേഖലകൾ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |