
ആലുവ: പുളിഞ്ചോട് റോഡിലെ നവരത്ന ബാറിന് സമീപം മദ്യപന്മാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. രണ്ട് പേർക്ക് കുത്തേറ്റു. ഇടുക്കി സ്വദേശി അബ്ബാസ്, പൊള്ളാച്ചി സ്വദേശി ശക്തിവേൽ എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുത്തേറ്റ ഇരുവരെയും ആദ്യം ആലുവ കാരോത്തുകുഴി ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ശക്തിവേലിന്റെ പുറത്ത് ആഴത്തിലുള്ള മുറിവുണ്ട്. അബ്ബാസിന്റെ മുറിവ് സാരമുള്ളതല്ല. കുത്തേറ്റവർ ആലുവയിൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. പ്രതികളെ കുറിച്ച് സൂചനയില്ല. പൊലീസ് സി.സി ടി.വി ക്യാമറകൾ പരിശോധിച്ച് വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |