കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസനം ആഗ്രഹിക്കുന്ന ജാതി, മത ചിന്തകൾക്ക് എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു വോട്ടു ചെയ്തത് കൊണ്ടാണ് താൻ വീണ്ടും വിജയിച്ചതെന്ന് പറയുകയാണ് ജനകീയ മുഖവുമായി ഒരിക്കൽ കൂടി നിയമസഭയിലേക്ക് കയറിച്ചെല്ലുന്ന എ.കെ.എം അഷ്‌റഫ് (48). കർണാടക ഷിരൂരിൽ ലോറി മറിഞ്ഞ് കോഴിക്കോട് സ്വദേശിയായ അർജുൻ മരിച്ചപ്പോൾ ഒരു മാസത്തോളം നീണ്ട രക്ഷാദൗത്യത്തിൽ അഷ്റഫ് സജീവമായിരുന്നു. കേരളവും കർണാടകയുമായുള്ള സഹകരണത്തിൽ അഷ്റഫിന്റെ ഭാഷാപരിചയവും മുതൽകൂട്ടായി.
കന്നഡ ഭാഷയിലാണ് ബിരുദം നേടിയതെങ്കിലും ഇന്ന് അഷ്റഫ് മലയാളം എഴുതും വായിക്കും. മലയാളത്തിലും കന്നഡയിലും അഷ്റഫ് നിയമസഭയിൽ പ്രസംഗിച്ചിട്ടുണ്ട്. തുളു, ഉറുദു, ഇംഗ്ലീഷ് ഭാഷകളും നന്നായി കൈകാര്യം ചെയ്യും.
എം.എസ്.എഫിലും യൂത്ത് ലീഗിലും നേരത്തെ സംസ്ഥാനതല സ്ഥാനങ്ങൾ വഹിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ എം.എസ്.എഫുകാരനായ ആദ്യ ചെയർമാനായി. യൂത്ത് ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. ജില്ലാ കബഡി അസോസിയേഷൻ, അണ്ടർ ആം ക്രിക്കറ്റ് അസോസിയേഷൻ എന്നിവയുടെ ചെയർമാനായിരുന്നു. 2001 മുതൽ 2006 വരെ കേരള ബാംബു കോർപറേഷൻ ഡയറക്ടറായി 2010 - 15 കാലത്ത് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗമായി 2015-20 കാലത്ത് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഞ്ചേശ്വരം കമ്പാറിലെ കെ.എം. അബുബക്കറാണ് പിതാവ്. മാതാവ്: ഔവ്വമ്മ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |