കാഞ്ഞങ്ങാട്: അതിർത്തി രക്ഷാ സേനയിൽ 38 വർഷത്തെ രാജ്യസേവനത്തിനു ശേഷം വിരമിച്ച് ജന്മനാട്ടിൽ തിരിച്ചെത്തിയ എ.എസ്.ഐ ചന്ദ്രന് ബി.എസ്.എഫ് എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ചന്ദ്രനെ ജില്ലാ പ്രസിഡന്റ് കെ. വിവിൻ മാത്യുവിന്റെ നേതൃത്വത്തിൽ രക്ഷാധികാരികളായ നാരായണൻ പാലാട്ട്, ജെയിംസ് ജോസഫ്, സെക്രട്ടറി ജോൺ, മുൻ പ്രസിഡന്റ് പി. മോഹനൻ, സെക്രട്ടറി മധുസൂദനൻ, ട്രഷറർ സുകുമാരൻ, പുരുഷോത്തമൻ, കുമാരൻ പേരിയ തുടങ്ങി ജില്ലയിലെ അസോസിയേഷൻ മെമ്പർമാർ ബൊക്കെയും മാലയും നൽകി സ്വീകരിച്ചു. വാഹനങ്ങളുടെ അകമ്പടിയോടുകുടി പുലിക്കുന്നുള്ള ഭവനത്തിൽ എത്തിച്ചു. അനുമോദന യോഗത്തിൽ കെ.വി മാത്യു സംസാരിച്ചു. ചന്ദ്രൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം പിരിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |