
പത്തനംതിട്ട: വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങൾ, വൃക്ഷങ്ങളുടെ ശിഖരങ്ങൾ എന്നിവ സ്ഥലം ഉടമകൾ, കൈവശക്കാർ അടിയന്തരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാടുകൾ വെട്ടിത്തെളിച്ച് പാമ്പുകൾ മറ്റ് വന്യമൃഗങ്ങൾ എന്നിവയുടെ ശല്യം ഒഴിവാക്കണം. അല്ലെങ്കിൽ തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഭൂവുടമകൾ കൈവശക്കാർ ഉത്തരവാദിയായിരിക്കും. ദേശീയ ദുരന്തനിവാരണ നിയമം, കേരള പഞ്ചായത്ത് രാജ് നിയമങ്ങൾ പ്രകാരമുള്ള ശിക്ഷ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |