
കൊല്ലം: കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി താന്നിക്കമുക്ക് വിശ്വഭാരതി കലാ - സാംസ്കാരിക സമിതി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരനും കോത്തല ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായ ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ശ്രീകുമാർ, എൽ.പ്രസന്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ഷാജി, സി.ശ്രീരേഖ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനുമോദന സമ്മേളനം പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.തങ്കച്ചൻ, സെക്രട്ടറി അഡ്വ. ബി.ബൈജു, രക്ഷാധികാരി സി.മുരളീധരൻപിള്ള, പ്രതാപൻ,
ജയകുമാർ, പ്രസാദ്, വിജയൻ, രാജേഷ്, അരവിന്ദാക്ഷൻ, കബീർകുട്ടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |