
ചാരുംമൂട്: താമരക്കുളം ചത്തിയറയിൽ വീടിന്റെ പരിസരത്ത് നിന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ചത്തിയറ സവിതാലയത്തിൽ സരിത, അജന്താലയത്തിൽ ഭാർഗ്ഗവൻ പിള്ള എന്നിവരുടെ വീടിനോട് ചേർന്നാണ് സർപ്പ വോളന്റിയർമാർ പാമ്പുകളെ പിടികൂടിയത്. സർപ്പ വോളന്റിയർയറും ചുനക്കര ഗ്രാമപഞ്ചായ അംഗവുമായ സവിതാ സുധി, ചക്കുള്ളിയിൽ നിന്നുള്ള അനിൽകുമാർ എന്നിവരാണ് പാമ്പുകളെ പിടികൂടിയത്. പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറും. സരിതയുടെ വീടിനോട് ചേർന്ന് വീട്ടിലെ വളർത്തു പൂച്ചയാണ് പാമ്പിനെ വളഞ്ഞുവച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഭാർഗവൻ പിള്ളയുടെ വീടിനോട് ചേർന്ന് തൊണ്ട് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് വലിയ മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വോളന്റിയർ സവിതയെ വിവരം അറിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
