ജമ്മു കാശ്മീർ: കാശ്മീരിൽ സി.ആർ.പി.എഫ് ജവാന്മാർക്കെതിരെയുള്ള ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ആറ് ജവാന്മാർക്ക് പരിക്ക്. ശ്രീനഗറിലെ കരൺനഗറിലാണ് സംഭവം നടക്കുന്നത്. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഭീകരർക്കായി സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു ഭീകരരുടെ ആക്രമണം. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
കരൺനഗറിലെ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഭീകരർ ആക്രമിച്ചത്. സൈന്യത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. താഴ്‌വരയിൽ ട്രക്ക് ഡ്രൈവർമാർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നാലെയാണിത്. ഒക്ടോബർ 24 ന് ഭീകരര്‍ രണ്ട് ഇതരസംസ്ഥാന ട്രക്ക് ഡ്രൈവർമാരെ കൊലപ്പെടുത്തിയിരുന്നു. മാത്രമല്ല ഒക്ടോബര്‍ 20ന് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |