തിരുവനന്തപുരം: കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചു വിട്ട താത്കാലിക ഡ്രൈവർമാർ ഇന്ന് ഡ്യൂട്ടിക്ക് എത്തണമെന്ന് അപേക്ഷിച്ച് കെ.എസ്.ആർ.ടി.സി. ഇന്ന് ടി.ഡി.എഫ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ബസ് സർവീസ് മുടങ്ങാതിരിക്കാനാണ് ഈ അഭ്യർത്ഥന.
കെ.എസ്.ആർ.ടി.സിയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന ദിവസമാണ് തിങ്കളാഴ്ച്ച. സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയാൽ അത് കെ.എസ്.ആർ.ടി.സിയെ സാരമായി ബാധിക്കുന്നത് കൊണ്ടാണ് പിരിച്ചുവിട്ടവരെ തന്നെ മാനേജ്മെന്റ് ആശ്രയിച്ചത്. വർഷങ്ങളായി കെ.എസ്.ആർ.ടി.സിൽ ജോലി ചെയ്തിട്ടും വെറും കൈയ്യോടെ മടങ്ങേണ്ടി വന്നവരാണ് താത്കാലിക ഡ്രൈവർമാർ. അതുകൊണ്ട് തന്നെ ഈ അഭ്യർത്ഥന എത്ര പേർ സ്വീകരിക്കുമെന്ന് കണ്ടറിയണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |