SignIn
Kerala Kaumudi Online
Tuesday, 07 July 2020 9.35 AM IST

കല്യാണത്തിന് മുമ്പ് ഇതൊക്കെ ചെയ്യണം പെണ്ണുങ്ങളേ, ഇല്ലെങ്കിൽ നാട്ടുകാർ സമ്മതിക്കില്ല

dr-shinu-shyamalan

തിരുവനന്തപുരം: സ്‌കൂൾ കോളേജ് കാലത്ത് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പെൺകുട്ടികളിൽ പലരും വിവാഹത്തോടെ കുടുംബത്തിലേക്ക് മാത്രം ഉൾവലിഞ്ഞ് ജീവിക്കുന്നത് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്‌ചയാണ്. എന്നാൽ വിവാഹത്തിന് മുമ്പ് സ്ത്രീകൾ ഉറപ്പായും ചെയ്‌തിരിക്കേണ്ട ഒമ്പത് കാര്യങ്ങൾ അക്കമിട്ട് നിരത്തി എഴുത്തുകാരിയും ഡോക്‌ടറുമായി ഷിനു ശ്യാമളന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിവാഹത്തിന് മുമ്പ് തന്നെ സ്വന്തമായി ജോലി കണ്ടെത്തിയിരിക്കണമെന്നും ഇല്ലെങ്കിൽ ഒരു അണ്ടർ വെയർ വാങ്ങാൻ പോലും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടേണ്ട ഗതികേടുണ്ടാകുമെന്നും ഷിനു തന്റെ പോസ്‌റ്റിൽ പറയുന്നു.

പോസ്‌റ്റിന്റെ പൂർണരൂപം

കല്യാണം കഴിക്കുന്നതിന് മുൻപ് കുറെ കാര്യങ്ങൾ ചെയ്യണം പെണ്ണുങ്ങളെ😉. ഇല്ലെങ്കിൽ കല്യാണം കഴിഞ്ഞാൽ ഉടനെ നിങ്ങളെക്കാളും മുൻപേ നിങ്ങൾ പ്രസവിച്ചോ, രണ്ടാമത്തെ കുഞ്ഞായോ, അവളുടെ മുടി നരച്ചോയെന്നൊക്കെ നോക്കി നടക്കുന്ന നാട്ടുകാർ ഒന്നിനും സമ്മതിക്കില്ല. ഒന്ന് സ്വസ്ഥമായിട്ട് പ്രസവിക്കാൻ കൂടി അവർ സമ്മയ്ക്കില്ല😃.

അപ്പോൾ പറഞ്ഞു വന്നത് കല്യാണത്തിന് മുൻപ് മിനിമം കുറച്ചു കാര്യങ്ങൾ പഠിക്കുക. ഇല്ലെങ്കിൽ പിന്നീട് പറ്റിയില്ലെങ്കിലോ. കേറി ചെല്ലുന്ന വീട്ടിൽ ഇറാഖിലെ യുദ്ധമാണോ അതോ യു. എൻ. ഉച്ചകോടിയാണോ നമുക്ക് വിധിച്ചിരിക്കുന്നതെന്നു മുൻകൂട്ടി അറിയാൻ പറ്റില്ലലോ.അല്ല, ഈ ജ്യോൽസ്യന്മാർക്ക് ഇത് പ്രവചിക്കാൻ പറ്റുമോ? ഇല്ല അല്ലേ 😒.

1. സ്വന്തമായി നാല് കാശു ഉണ്ടാക്കാൻ ഒരു ജോലി. ഇല്ലെങ്കിൽ ഒരു അണ്ടർ വെയർ വാങ്ങാൻ കെട്ടിയോന്റെ മുന്നിൽ കൈ നീട്ടേണ്ടി വരും. സ്വന്തമായി അക്കൗണ്ടിൽ എല്ലാ മാസവും ശമ്പളം വരുമെങ്കിൽ ഓ എന്താ സന്തോഷമെന്നോ. സ്വന്തം ആവശ്യങ്ങൾക്കും കുടുംബത്തിലെ അവശ്യങ്ങൾക്കും ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാം. നാളെയെന്നത് എന്താണെന്ന് ആർക്കറിയാം. നാളെ നിങ്ങൾ തനിച്ചായാലും ജീവിക്കണ്ടേ? അപ്പോൾ ആദ്യം സ്വന്തമായി ഒരു ജോലി😊. അല്ലാതെ പഠിച്ചു കഴിഞ്ഞാലുടനെ അല്ലെങ്കിൽ 18 തികഞ്ഞാൽ ഉടനെ ആരുടെയെങ്കിലും മുന്നിൽ പോയി തലകുനിച്ചു നിൽക്കരുത്. മനസ്സിലായോ? ആദ്യം ജോലി പിന്നെ മതി കല്യാണമെന്ന്..😊

2. വണ്ടിയോടിക്കുവാൻ പഠിക്കുക. ഇരുചക്ര വാഹനം മാത്രമല്ല, കാറും. നമ്മൾ പെണ്ണുങ്ങൾ 40 സ്പീഡിലെ പോകു എന്ന് അങ്ങാടിയിൽ സംസാരമുണ്ട്. അതിൽ കുഴച്ചു കഴമ്പുണ്ടൊ എന്നു സംശയമുണ്ട്. നമ്മൾ സ്ത്രീകൾ നമ്മുടെ ജീവന് വില കല്പിക്കുന്നുവെന്നും, വീട്ടിൽ ഒരുപറ്റം സ്നേഹനിധികൾ നമ്മെ കാതിരിപ്പുണ്ടെന്ന ബോധവും നമുക്ക് ഉള്ളത് കൊണ്ടാണല്ലോ നമ്മൾ 40 പോകുന്നത്😉😜. നമ്മൾ പെണ്ണുങ്ങൾ 40 ഓടിച്ചിട്ടും എന്താ കാര്യം, എതിരെ ഒരു ബോധവും ഇല്ലാതെ നല്ല സ്പീഡിൽ വന്നിടിച്ചാൽ എന്ത് ചെയ്യാനാണ്🙄. അതുകൊണ്ട് കഴിവതും കാർ കൂടെ ഓടിക്കാൻ പഠിക്കണം. ലൈസൻസ് എടുക്കണം. കല്യാണം കഴിഞ്ഞു " ചേട്ടാ വൈകിട്ട് എന്നെ ബ്യൂട്ടി പാർലറിൽ വിടുമോ?" എന്നു ചോദിക്കുന്നതിന് പകരം " ചേട്ടാ, ഞാൻ ബ്യൂട്ടി പാർലറിൽ പോയിട്ട് വരാം" എന്നു പറയണം. ഹാ.. അങ്ങനെ പറയുമ്പോൾ എന്താ ഒരു സന്തോഷം. ഇൻഡിപെൻഡണ്ട് സ്ത്രീയാവണം 😎.

3.അത്യാവശ്യം പാചകം അറിയണം. പട്ടിണി കിടക്കാതെ ജീവിക്കാൻ ഉള്ളത് അറിഞ്ഞാൽ മതി. ബാക്കി വേണേൽ കെട്ടിയൊൻ കൂടെ നിങ്ങളുടെ കൂടെ ചേർന്നു ഉണ്ടാക്കും. അല്ല പിന്നെ😜.

4. കൂട്ടുകാരോടൊപ്പം ഒരു യാത്ര പോകുക. ആണ്കുട്ടികൾ വീട്ടിൽ ചോദിച്ചാൽ " പൊക്കോ മോനെ, സൂക്ഷിച്ചു പോണേ,.." പെണ്മക്കൾ ചോദിച്ചാൽ " അടങ്ങി ഒതുങ്ങി വീട്ടീലിരിക്കേടി, പെണ്ണുങ്ങൾ എല്ലാം കൂടെ കറങ്ങാൻ പോകുന്നു"😢 എന്ന മറുപടി പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും കൂട്ടുകാരൊക്കെ ചേർന്നൊരു യാത്ര പോകുക.😊

5. കല്യാണത്തിന് മുന്നേ തീരുമാനിക്കുക വിവാഹശേഷം എനിക്ക് സൗകര്യമുള്ളപ്പോൾ ഗര്ഭിണിയാകുമെന്നും അല്ലാതെ നാട്ടുകാരോ, വീട്ടുകാരോ അല്ല തീരുമാനിക്കുകയെന്നും. അതായത് വിവാഹശേഷം സാമ്പത്തിക ഭദ്രത കൈവന്നതിന് ശേഷവും, സ്വസ്ഥമായി പ്രണയിച്ചു പരസ്പരം മനസിലാക്കുകയും ചെയ്തതിന് ശേഷവും, സെറ്റിൽ ആയതിനു ശേഷവും പ്രസവിക്കാമെന്ന്. അല്ലാതെ ഇവൾ കല്യാണം കഴിഞ്ഞു പത്താം മാസം പ്രസവിക്കുമോയെന്ന് നോക്കിയിരിക്കുന്ന നാട്ടുകാരോട് "സ്വന്തം വീട്ടിലെ പ്രസവത്തെ കുറിച്ചു നോക്കാൻ" പറഞ്ഞേക്കണം. അത്ര തന്നെ.

6.വിവാഹശേഷവും ജോലിയ്ക്ക് പോകുക. ജോലിയ്ക്ക് പോകണ്ട എന്നു പറയുന്ന ആണുങ്ങളെ കെട്ടല്ലേ. കൂട്ടിലിട്ട് വളർത്താൻ ബ്രോയിലർ കോഴിയല്ല സ്ത്രീകൾ. ജോലിയ്ക്ക് പോകണം. ഇല്ലെങ്കിൽ ടി.വി യിലെ സീരിയൽ മുഴുവൻ കണ്ട് ഭ്രാന്ത് പിടിക്കും😜. ജോലിയ്ക്ക് പോകുന്നത് വളരെ നല്ല കാര്യമാണ്. വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും കുറച്ചു നേരം മാറി നിൽക്കാം. സ്വന്തമായി വരുമാനം. കൂട്ടുകാർ. അങ്ങനെ എല്ലാം കൊണ്ടും നല്ലത് തന്നെ.

7.നീന്തൽ, ഡാൻസ്, കരാട്ടെ ഇവയിൽ ഇഷ്ടമുള്ളതൊക്കെ പഠിക്കണം. പ്രത്യേകിച്ചു നീന്തലും കരാട്ടെയും. ശല്യം ചെയ്യുന്നവരുടെ മർമ്മം നോക്കി തൊഴിക്കുന്നത് നന്നായി പഠിച്ചോണം😜. പിന്നെ അവൻ മൂത്രമൊഴിക്കരുത്😃😜

8. വിവാഹശേഷം പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ അമ്മച്ചിമാരെ പോലെ മുടിയും ചീകാതെ, ശരീരവും ശ്രദ്ധിക്കാതെ, സൗന്ദര്യവും ശ്രദ്ധിക്കാതെ നടക്കരുത്. 75 വയസ്സായിട്ടും 40 വയസ്സ് തോന്നിക്കുന്ന സിനിമ നടി രേഖ, 30 തോന്നിക്കുന്ന ശിൽപ ഷെട്ടി, ഐശ്വര്യ റായ് ഇവരൊക്കെ ഇപ്പോഴും സുന്ദരിയായിരിക്കാമെങ്കിൽ ഒന്നോ രണ്ടോ പ്രസവിച്ച നമുക്കും പറ്റും. പ്രസവിച്ചു കഴിഞ്ഞ ഉള്ള നെയ്യും, ലേഹ്യവും എല്ലാം കഴിച്ചു തടി കൂട്ടരുത്. ഗര്ഭിണിയായിരിക്കുമ്പോഴോ, പ്രസവശേഷമോ രണ്ടു പേര് കഴിക്കുന്നത് കഴിക്കണം എന്നു പറയുന്നത് തെറ്റാണ്. ഒരൽപ്പം കൂടുതൽ കഴിച്ചാൽ മതി. അല്ലാതെ വാരി വലിച്ചു കഴിച്ചു അമിതഭാരം വെക്കേണ്ട. ഇനി അഥവാ ശരീര ഭാരം കൂടിയാൽ തന്നെ വ്യായാമവും,ഭക്ഷണ ക്രമീകരണവും കൊണ്ട് ഭാരം കുറയ്ക്കാമെന്നേ. ദേ ഈ ഞാൻ 14 കിലോ കുറച്ചിലെ മാസങ്ങൾ കൊണ്ട്😊.

9.എന്തിനും ഏതിനും ഭർത്താവ് പറയുന്നത് മാത്രമേ കേൾക്കു, സ്വന്തമായി എനിക്ക് ഒരു അഭിപ്രായവുമില്ല എന്നതൊക്കെ സിനിമയിൽ മതി. ജീവിതത്തിൽ സ്വന്തം അഭിപ്രായങ്ങളും, നിലപാടുകളും വേണം.സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുക. വേറെ ഒരു കുടുംബത്തോട്ട് കയറി ചെന്നെന്ന് കരുതി, നിങ്ങൾ നിങ്ങളല്ലാതെയാകേണ്ട കാര്യമില്ല.

വിവാഹത്തിന് മുൻപ് സാധിച്ചില്ലെങ്കിൽ തന്നെ നിരാശപ്പെടേണ്ട. വിവാഹശേഷവും വണ്ടിയോടിക്കാനോ, കരാട്ടെയോ, ഗുസ്തിയോ ഒക്കെ പഠിക്കാം. അതാകുമ്പോൾ ഭർത്താവിന് ഒരു ബഹുമാനമൊക്കെ തോന്നാം. "നിന്റെ ഭാര്യ എവിടെ പോയി?" "അവൾ 'കരാട്ടെ' പഠിക്കാൻ പോയി" എന്ന് ഭർത്താവ് പറയുമ്പോൾ കേൾക്കുന്ന നാട്ടുകാർ നിങ്ങളെ പറ്റി പരദൂഷണം പറയുന്നതിന് മുൻപ് അവർ ഒന്നൂടെ ചിന്തിക്കും😜. ബ്ലാക്ക് ബെൽറ്റോക്കെ മുറ്റത്ത് നാട്ടുകാർ കാണുന്ന പോലെ വെച്ചേക്കണം. അല്ല പിന്നെ 😜പെണ്ണുങ്ങളോടാ കളി😃.

ഡോ. ഷിനു ശ്യാമളൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DR SHINU SHYAMALAN, FACEBOOK POST, HEALTH TIPS, MARRIAGE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.