സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല അനുഷ്ക ശർമ്മ വന്നത്. കഠിനമായ പരിശ്രമങ്ങളിലൂടെ മുന്നേറിയ താരം ഇന്ന് ബോളിവുഡിലെ മുൻനിര നായികയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിയുമായുള്ള അനുഷ്കയുടെ വിവാഹം ഇന്ത്യൻ ആരാധകരൊന്നാകെ ആഘോഷിച്ചിരുന്നു. ബോളിവുഡിലെ മിന്നും താരമായി നിൽക്കുന്നതിനും സൗന്ദര്യം സംരക്ഷിക്കുന്നതിനും താരത്തിന് സ്വന്തം പൊടിക്കൈകളും ചിട്ടകളുമുണ്ട്.
*എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കും. തുടർന്ന് യോഗ. വ്യായാമത്തെക്കാൾ മനസിനും ശരീരത്തിനും പോസിറ്റീവിറ്റി നിലനിറുത്തുന്നത് യോഗയാണെന്നാണ് താരത്തിന്റെ അഭിപ്രായം. തുടർന്ന് ജിമ്മിൽ കുറച്ച് വ്യായാമങ്ങൾ. അതും വളരെ കുറച്ചു സമയം.
*രണ്ട് മുട്ടയുടെ വെള്ള, ഒരു ഗ്ളാസ് ഫ്രഷ് പഴച്ചാറുമാണ് ബ്രേക്ക് ഫാസ്റ്റ്. സീസണൽ പഴങ്ങളാണ് ജ്യൂസിനായി കൂടുതൽ ഉപയോഗിക്കുക. ഇടനേരത്ത് ചീസ് ടോസ്റ്റും ലൈ മോ കരിക്കിൻ വെള്ളമോ കുടിക്കും.
*വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങളാണ് അനുഷ്കയുടെ ഉച്ച ഭക്ഷണം. രണ്ട് ചപ്പാത്തി, ദാൽ കറി, ഒപ്പം വെജിറ്റബിൾ സലാഡ് - തീർന്നു ഉച്ച ഭക്ഷണം. ഇതിനിടയിൽ യഥേഷ്ടം വെള്ളം അകത്താക്കിയിട്ടുണ്ടാകും.
*വൈകിട്ട് ചായയ്ക്കു പകരം പ്രൊട്ടീൻ ബാറും പഴങ്ങളും കഴിക്കും.
*അത്താഴത്തിന് റൊട്ടി, ദാൽ, വെജിറ്റബിൾ
* അര മണിക്കൂർ നൃത്തം. കാർഡിയാക് എക്സർസൈസ് ഉദ്ദേശിച്ചുള്ള നൃത്തമാണ് താരം പ്രാക്ടീസ് ചെയ്യുന്നത്.
* കിടക്കുന്നതിനു മുൻപ് ഒരു ഗ്ളാസ് പാൽ.
ഇത്രയും ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. എന്നാൽ, അവസരം വന്നാൽ ബിരിയാണിയും ഐസ്ക്രീമുമൊന്നും വിടില്ല താനെന്നും അനുഷ്ക പറയുന്നു. അതിനനുസരിച്ച് വ്യായാമം ചെയ്യുന്നതിനാൽ ശരീരാഭാരം വർദ്ധിക്കാതെ നോക്കാൻ കഴിയും.
ഇനി സൗന്ദര്യം നിലനിർത്താൻ
*മുടിക്കു വേണ്ടി ബദാം ഭക്ഷണത്തിൽ കർശനമായി ഉൾപ്പെടുത്തും
*ലോകോത്തര ബ്രാൻഡുകളുടെ അംബാസിഡറാണെങ്കിലും അത്തരം പ്രോഡക്ടുകളൊന്നും മേക്കപ്പ് കിറ്റിൽ ഇടം നേടിയിട്ടില്ല.
*വീട്ടിൽ തയാറാക്കുന്ന ഫേസ് പാക്കുകളാണ് പ്രിയം. കറ്റാർവാഴ, പപ്പായ ഫേസ് പാക്കുകൾ മസ്റ്റായി ഉപയോഗിക്കും.
*ചർമ്മത്തിനായി സൺസ്ക്രീൻ ലോഷനും
*ലിപ്സ്റ്റിക്കും മസ്കാരയുമാണ് എപ്പോഴും കൂടെക്കരുതുന്ന മേക്കപ്പ് സാധനങ്ങൾ.
*പൊതുവേദിയിലും ഷോകളിലും മാത്രമാണ് ഹൈഹീൽ ചെരുപ്പുകൾ ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |