ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ ജെയ്ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്നാണ് വിവരം.
മിലിട്ടറി ഇന്റലിജൻസും റോയും ഐബിയുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്ന് ഏജൻസികൾ സമാന മുന്നറിയിപ്പ് നൽകിയതിനാൽ അതീവ ഗൗരവമായാണ് ഇതിനെ കേന്ദ്രസർക്കാർ കാണുന്നത്. അതേസമയം അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ 4000 സി.ആർ.പി.എഫ് ഭടന്മാരെക്കൂടി അധികം വിന്യസിച്ചു.
അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പ്രസ്‌താവിച്ചിരിക്കുന്നത്. പകരം മുസ്‌ലിങ്ങൾക്ക് അയോദ്ധ്യയിൽ തന്നെ അവർ പറയുന്ന സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും വിധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആരംഭിച്ച വലിയ ഒരു തർക്കത്തിനാണ് ഇതോടുകൂടി പരിസമാപ്‌തിയായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |