SignIn
Kerala Kaumudi Online
Monday, 07 July 2025 9.33 PM IST

ഒരുവർഷം മുൻപ് പറഞ്ഞ വാക്കാണ് ഇന്ന് ജോജു ചെയ്‌ത് കാണിച്ചിരിക്കുന്നത്, എന്നെ സംബന്ധിച്ച് ഇതൊരു വലിയ ഹീറോയിസമാണ്: സനൽ കുമാർ ശശിധരൻ

Increase Font Size Decrease Font Size Print Page
sanal-kumar-sasidharan

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സനൽകുമാർ ശശിധരന്റെ ചോല. ചിത്രത്തിൽ ജോജു ജോർജും നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആഡംഭരപൂർണമായ ചോലയുടെ തിയേറ്റർ റിലീസിന്റെ കൊടികൂറ പിടിക്കാൻ അവകാശമുള്ള ഒരേ ഒരു വ്യക്തിമാത്രമേയുള്ളു, അത് ജോജു ജോർജാണെന്ന അടിയുറച്ച സിനിമാ പ്രേമി മാത്രമാണെന്ന് സനൽ കുമാർ ശശിധരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"ആഡംഭരപൂർണമായ ചോലയുടെ തിയേറ്റർ റിലീസിന്റെ കൊടികൂറ പിടിക്കാൻ അവകാശമുള്ള ഒരേ ഒരു വ്യക്തിമാത്രമേയുള്ളു അത് ജോജു ജോർജ് എന്ന അടിയുറച്ച സിനിമാ പ്രേമി മാത്രം. ചോല ഒരു ത്രില്ലറാണ്. ഒരുപാട് അടിയൊഴുക്കുള്ള ഒരു കാട്ടുചോലതെന്ന. വേണമെങ്കിൽ നിങ്ങൾക്ക് അതിന്റെ കരയിൽ നിന്ന് അതിന്റെ വന്യ സൗന്ദര്യം കണ്ട് ആസ്വദിക്കാം. നീന്തലറിയാമെങ്കിൽ എടുത്തുചാടി മുങ്ങാംകുഴിയിട്ടു കളിക്കാം. രണ്ടായാലും ചോല നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുതന്നെ ഞാനുറച്ച് വിശ്വസിക്കുന്നു. ഈ സിനിമ ഇപ്പോൾ ഇത്ര വിപുലമായ രീതിയിൽ തിയേറ്ററിൽ വരുന്നതിന് ഒരു കാരണമേയുള്ളു അത് ജോജു ജോർജ്ജ് എന്ന "ജീവിതത്തിലെ ഹീറോ"യാണ്"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളേ എന്റെ അഞ്ചാമത്തെ സിനിമ ചോല Chola - Movie നാളെ കേരളമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുകയാണ്.. നൂറിലധികം തിയേറ്ററുകളിൽ സിനിമയുണ്ട്. 2001 ൽ തുടങ്ങിയ സിനിമാ യാത്രക്ക് 2019 ൽ പ്രായപൂർത്തിയായെന്ന് പറയാം. Kazhcha Film Forum എന്ന എന്റെ ചലച്ചിത്ര സർവകലാശാലയും Niv Mathew എന്ന നിശബ്ദ വിപ്ലവകാരിയുമാണ് എന്നെ പോറ്റി വളർത്തിയത്. എന്റെ ആദ്യ സിനിമയായ Oraalppokkam നിർമിക്കാൻ കാഴ്ചയെ സഹായിച്ച ഓരോരുത്തരെയും നന്ദിപൂർവം ഓർക്കുന്നു. അന്നുമുതൽ ഇന്നുവരെ എല്ലാത്തിനും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളായ Jiju Antony Dileep Daz Cp Dinesh Sujith Koyickal കെ. വി മണികണ്ഠൻ Ethiran Kathiravan Prakash Bare Yempee Raj Girish Chandran Sudheer Prem Dileep Viswanathan Jijo Tomy Nishad Kaippally Francis Nazareth Harikishore Surendran Jain Andrews Nivas Selvaraj സംവിദാനന്ദ്, സെക്സി ദുർഗ മുതൽ ഒപ്പം കൂടിയ എന്റെ പ്രിയപ്പെട്ട അസോസിയേറ്റ് Chandini Devi അങ്ങനെ എത്രയോ പേർക്ക് പങ്കുള്ളതാണ് ഈ നിമിഷത്തിന്റെ കണികകൾ.

പക്ഷേ ആഡംഭരപൂർണമായ ചോലയുടെ തിയേറ്റർ റിലീസിന്റെ കൊടികൂറ പിടിക്കാൻ അവകാശമുള്ള ഒരേ ഒരു വ്യക്തിമാത്രമേയുള്ളു അത് Joju George എന്ന അടിയുറച്ച സിനിമാ പ്രേമി മാത്രം. ചോല ഒരു ത്രില്ലറാണ്. ഒരുപാട് അടിയൊഴുക്കുള്ള ഒരു കാട്ടുചോലതെന്ന. വേണമെങ്കിൽ നിങ്ങൾക്ക് അതിന്റെ കരയിൽ നിന്ന് അതിന്റെ വന്യ സൗന്ദര്യം കണ്ട് ആസ്വദിക്കാം. നീന്തലറിയാമെങ്കിൽ എടുത്തുചാടി മുങ്ങാംകുഴിയിട്ടു കളിക്കാം. രണ്ടായാലും ചോല നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുതന്നെ ഞാനുറച്ച് വിശ്വസിക്കുന്നു. ഈ സിനിമ ഇപ്പോൾ ഇത്ര വിപുലമായ രീതിയിൽ തിയേറ്ററിൽ വരുന്നതിന് ഒരു കാരണമേയുള്ളു അത് ജോജു ജോർജ്ജ് എന്ന "ജീവിതത്തിലെ ഹീറോ"യാണ്. ചോലയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ ജോജു എന്നോട് ചോദിച്ചത്.. 'സിനിമ കഴിഞ്ഞോ നമ്മളൊന്നും ചെയ്ത് തീർത്തതായി തോന്നിയില്ലല്ലോ..' എന്നാണ്.. എഡിറ്റ് ചെയ്ത് ഫസ്റ്റ് കട്ട് കണ്ടപ്പോൾ ജോജുവിന്റെ മുഖം വിടരുന്നത് ഞാൻ കണ്ടു. ഷൂട്ട് കഴിയുമ്പോൾ ഒരു സിനിമ എങ്ങനെവരും എന്ന് തനിക്കുള്ള ധാരണ എഡിറ്റ് കഴിയുമ്പോൾ ഇത്രയും മാറ്റിമറിച്ച ഒരു സിനിമ ഇല്ല എന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ജോജു പറഞ്ഞു. "വൻ പൊളിയാണ് സനലേട്ടാ.. ഇത് നമ്മൾ തിയേറ്ററിൽ പൊളിക്കും.. ഇത് ഹിറ്റാവും.." ജോജു അന്നത് പറഞ്ഞപ്പോൾ വെറുതെ ആ സമയത്തെ ആവേശത്തിനു പറഞ്ഞതാണെന്ന് കരുതി ഞാൻ.

പിന്നീട് സിനിമ അട്മോസ് മിക്സിങ്ങിനിടെ ഡീസ്ട്രിബ്യൂഷൻ കാര്യങ്ങൾ ആലോചിക്കുന്നതിനായി ഒരു പ്രിവ്യൂ കാണുമ്പോൾ ജോജുവിനൊപ്പം വലിയ പെരുനാളിന്റെ ഡയറക്ടർ Dimal Dennis ഷോബിസ് സ്റ്റുഡിയോസിന്റെ Suraj Surendran കാർത്തിക് സുബ്ബരാജിന്റെ സിനിമകളുടെ എഡിറ്റർ Vivek Harshan എന്നിവർ കൂടിയുണ്ടായിരുന്നു. (ഡിമലിന്റെ സജഷനായിരുന്നു തമിഴ് റീമേക്കും കാർത്തിക് സുബരാജിനെ സിനിമ കാണിക്കാനുള്ള നീക്കവും. സിനിമ കണ്ടുകഴിഞ്ഞപ്പോൾ Karthik Subbaraj തന്ന കൈ തമിഴിൽ അല്ലി എന്ന പേരിൽ ചോല വരാൻ കാരണമായി. ഡിമലിനെയും സുരാജിനെയും വിവേകിനെയും Don Max നെയും സ്റ്റോൺ ബെഞ്ചിലെ Srinivasan Elangovan യുമൊക്കെ പരിചയപ്പെടാൻ കഴിഞ്ഞു എന്നതു തന്നെ ചോല എന്ന സിനിമ എനിക്ക് തന്ന ഭാഗ്യമായി ഞാൻ കരുതുന്നു)

സിനിമ ഒരു ചെറിയ സ്ക്രീനിൽ കണ്ടിറങ്ങിയ ഉടൻ ഡിമലും വിവേകും ഉറപ്പിച്ചു പറഞ്ഞു ഈ സിനിമ തിയേറ്ററിൽ വരണം. വലിയ രീതിയിൽ വരണം. "നമ്മൾ പൊളിക്കും!" ജോജു പറഞ്ഞു. ജോജുവിന് സിനിമയിലും സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളിലുമുള്ള വിശ്വാസമാണ്. ആ "നമ്മൾ പൊളിക്കും" എന്ന് ഏതാണ്ട് ഒരുവർഷം മുൻപ് പറഞ്ഞ വാക്ക് ഇന്ന് ജോജു ചെയ്ത് കാണിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ ഹീറോയിസമാണ്. സുഖലോലുപതക്കായി തലങ്ങും വിലങ്ങും പണം വാരിയെറിയാൻ മടിക്കാത്ത, എന്നാൽ ഒരു നല്ല സിനിമയ്ക്കായി ഒരു രൂപ പോലും മുടക്കാൻ നൂറുതവണ ആലോചിക്കുന്ന ഒരുപാട് 'യഥാർത്ഥ സിനിമാ സ്നേഹികളെ' കണ്ടിട്ടുള്ള എനിക്ക് ഇതു വിളിച്ചു പറയാൻ യാതൊരു മടിയുമില്ല. ഇത് ജോജു ജോർജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം തന്നെ!

TAGS: MALAYLAM FILM, CHOLA, SANAL KUMAR SASIDHARAN, JOJU GEORGE, FACEBOOK POST, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.