നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീയിൽ സംഘടിപ്പിച്ച മെഗാ സമ്മാനപദ്ധതിയിൽ കടവന്ത്ര ഗാന്ധിനഗറിലെ ജസ്‌റ്റിൻ ജോയി വിജയിയായി. എം.ജി. ഹെക്‌ടർ കാർ ആണ് മെഗാ സമ്മാനം. കസ്‌റ്രംസ് ജോയിന്റ് കമ്മിഷണർ വസന്ത് കേശവൻ നറുക്കെടുപ്പ് നിർവഹിച്ചു. അസിസ്‌റ്റന്റ് കമ്മിഷണർമാരായ റോമി പൈനാടത്ത്, ഹജോംഗ്, ഡ്യൂട്ടിഫ്രീ ജനറൽ മാനേജർ ജേക്കബ് ടി. എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
ആഗസ്‌റ്ര് - നവംബർ കാലയളവിൽ 6,000 രൂപയ്ക്കുമേൽ തുകയ്ക്ക് ഷോപ്പിംഗ് നടത്തിയവർക്കായിരുന്നു നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം. ഡ്യൂട്ടിഫ്രീയിൽ ക്രിസ്‌മസ്-ന്യൂ ഇയർ സമ്മാനപദ്ധതി ആരംഭിച്ചിട്ടുണ്ട്. വിജയിക്ക് 25 പവൻ സ്വർണം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |