കൊച്ചി: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസഫർ (നെഫ്‌റ്ര്) സേവനങ്ങൾ ഡിസംബർ 16 മുതൽ 24 മണിക്കൂറും ലഭ്യമാകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. അവധി ദിനങ്ങളിലും ഇനി സേവനം പ്രയോജനപ്പെടുത്താം.
നെഫ്‌റ്ര് ഇടപാടുകൾ യഥാസമയം നടക്കാനായി, പണലഭ്യത ബാങ്കുകൾ ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നേരത്തേ ബാങ്കിംഗ് സമയത്ത് മാത്രമായിരുന്നു നെഫ്‌റ്ര് ഇടപാടുകൾ നടന്നിരുന്നത്. ഇനിമുതൽ ബാങ്കിംഗ് സമയത്തിന് ശേഷം സ്‌ട്രെയിറ്ര് ത്രൂ പ്രോസസിംഗ് (എസ്.ടി.പി) മോഡ് വഴിയാകും നെഫ്‌റ്ര് ഇടപാട് സാദ്ധ്യമാകുക. നെഫ്‌റ്ര് സേവനം സൗജന്യമാക്കിക്കൊണ്ടുള്ള നിർദേശം റിസർവ് ബാങ്ക് ജൂലായിൽ പുറത്തിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |