കൊല്ലം :ഹെൽമറ്റ് വേട്ടയ്ക്കിടയിൽ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിന്റെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിന് അടിയന്തരമായി ആശ്വാസ ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.
ഗുരുതരമായി പരിക്കേറ്റ 19 വയസുകാരന്റെ ആരോഗ്യം വീണ്ടെടുക്കണമെങ്കിൽ സർക്കാർ സഹായം അനിവാര്യമാണ്. പൊലീസിന്റെ നിയമവിരുദ്ധ നടപടികൊണ്ട് ഉണ്ടായ പരിക്കിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. ചികിത്സയ്ക്ക് ആവശ്യമായ പണം കടംവാങ്ങിയാണ് കുടുംബം ചെലവിട്ടത്. ദീർഘനാളത്തെ തുടർചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ആശ്വാസ ധനസഹായം അനുവദിക്കുവാൻ സത്വരനടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |