ബ്രസീലിയ:ഇൻസ്റ്റാഗ്രാമിൽ പടം പോസ്റ്റുചെയ്ത് ഒരുവർഷം സമ്പാദിക്കുന്നത് രണ്ടുകോടിരൂപ. ബ്രസീലിയൻ മോഡലായ നതാലിയ ഗാരിബോട്ടോ എന്ന ഇരുപത്താറുകാരിയാണ് ഇൗ കിടിലം. വെറും ഫോട്ടോയല്ല അഴകളവുകൾ വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് പോസ്റ്റുചെയ്യുന്നത്. ദിവസം ഏറ്റവും കുറഞ്ഞത് ഒരുചിത്രമെങ്കിലും പോസ്റ്റുചെയ്തിരിക്കും.
വെറുതേ ഒരു കൗതുകത്തിനാണ് ചിത്രങ്ങൾ പോസ്റ്റുചെയ്തുതുടങ്ങിയത്. അത് ഇത്രയ്ക്കങ്ങ് ക്ളച്ചുപിടിക്കുമെന്ന് ഒരിക്കലും കരുതിയതേ ഇല്ല. ഫോളോവേഴ്സിന്റെ എണ്ണം കൂടിയതോടെയാണ് പടംപോസ്റ്റുചെയ്യൽ പ്രധാന വരുമാനമാർഗമാക്കിയാലോ എന്ന് ചിന്തിച്ചത്. ഒട്ടുംതാമസിയാതെ അങ്ങ് നടപ്പാക്കി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ 1.3മില്യൻപേരാണ് ഫോളോവേഴ്സ്.
പണച്ചാക്കുകളാണ് നതാലിയയുടെ ഇടപാടുകാരിൽ അധികം. ചിത്രംകണ്ട് ഇഷ്ടപ്പെട്ട് പലരും നതാലിയയെ കാണാനായി എത്തുന്നുണ്ട്. പക്ഷേ, ഇൗ ഏർപ്പാട് അധികം പോത്സാഹിപ്പിക്കാറില്ല. ബന്ധം മറ്റൊരുതരത്തിലാണെന്ന വ്യാഖ്യാനം ഉണ്ടാവുമെന്നുകരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. ഫോളോവേഴ്സിസിൽ പലരും തന്റെ സൗന്ദര്യത്തിന് അടിമയാണെന്നാണ് നതാലിയ പറയുന്നത്. പ്രമുഖരുൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ നതാലിയ ഒരുക്കമല്ല.
കയ്യുംകണക്കുമില്ലാതെയാണ് വിവാഹാഭ്യർത്ഥന ലഭിക്കുന്നതെന്നാണ് നതാലിയ പറയുന്നത്. അഭ്യർത്ഥന നടത്തുന്നവരിൽ കൂടുതലും വിവാഹിതരാണ്.
ഇവരെയും അധികം പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെചെയ്യുന്നത് ദൈവത്തിന് നിരക്കാത്ത പ്രവൃത്തിയെന്നാണ് നതാലിയ പറയുന്നത്. ശരീരം തുറന്നുകാട്ടുന്നതിൽ തെറ്റില്ലെന്ന പക്ഷക്കാരിയാണ് നതാലിയ.ദൈവം സുന്ദരമായ ശരീരം തന്നത് മറ്റുള്ളവരെ കാണിക്കാൻ തന്നെയാണെന്നാണ് അവർ പറയുന്നത്.
ഇപ്പോൾ നേട്ടങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ഇതെത്രനാൾ പോകുമെന്ന് ഉറപ്പിച്ചുപറയാനാവാത്തതിനാൽ മറ്റെന്തെങ്കിലും ബിസിനസിൽ കൂടി ശ്രദ്ധകേന്ദ്രീകരിക്കാനും നതാലിയ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ചെയ്യുന്ന ബിസിനസിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |