ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ സർവകലാശാലയിൽ പൊലീസ് വെടിവയ്പ്. പ്രതിഷേധത്തിനിടെ ജാമിയ നഗറിൽ പ്രക്ഷോഭകർ മൂന്ന് ബസുകൾ കത്തിച്ചു. അഗ്നിമനസേനാംഗങ്ങൾക്ക് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു, എന്നാൽ വിദ്യാർത്ഥികളല്ല അക്രമം കാട്ടിയതെന്ന് സർവകലാശാലയ യൂണിയനുകൾ അറിയിച്ചു.
അതേസമയം ബംഗാളിൽ അക്രമത്തെതുടർന്ന് അഞ്ചു ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. അസമിൽ മരണം അഞ്ചായി. അക്രമങ്ങൾക്കു പിന്നിൽ കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ചർച്ചകൾക്ക് തയാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.
ബംഗാളിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസ്ഥാനത്തെ സ്ഥിതി ബോധ്യപ്പെടുത്തിയിരുന്നു. ക്രമസമാധാനനില തകർന്ന ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്നും സംഘർഷമുണ്ടാക്കുന്നവരെ അവരുടെ വേഷങ്ങളിൽ നിന്ന് തിരിച്ചറിയാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജാർഖണ്ഡിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |