ന്യൂഡൽഹി : കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ ,സമരം നടത്തുന്നതിനും അക്രമം അഴിച്ചുവിടുന്നതിനും പിന്നിൽ മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളുമാണെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിർമ്മല സീതാരാമന്റെ പ്രതികരണം.
'ജാമിയയിൽ ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തിന്റെ ഭാഗമായതിൽ ആശങ്കയുണ്ട്'. പൗരത്വഭേദഗതിയിലെ പ്രതിഷേധക്കാരുടെ കണ്ണീർ ഒപ്പാനുള്ള കോൺഗ്രസിന്റെ ഭാവം നിരാശ കൊണ്ടാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ജാമിയ മിലിയ സർവകലാശാലയ്ക്കു മുന്നിലെ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പ്രതികരിച്ചിരുന്നു. പൗരത്വ നിയമഭേഗതി ഒരു മതത്തെയും ബാധിക്കില്ലെന്നും, നിയമം ഒരു ഇന്ത്യാക്കാരനും എതിരല്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |