സീതത്തോട്: ശബരിമല പാതയായ അഴുത - പമ്പ റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർത്ഥാടക കൊല്ലപ്പെട്ടു. വെള്ളാറം ചെറ്റ ഇടത്താവളത്തിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയായ തീർത്ഥാടകനെയാണ് കാട്ടാന അടിച്ച് കൊന്നത്. രാവിലെ നാലു മണിക്കായിരുന്നു സംഭവം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ശബരിമലയിലേക്കുള്ള പരമ്പരാഗത പാതയാണ് അഴുത - പമ്പ റോഡ്. കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഈ വഴിയുള്ള യാത്ര വനം വകുപ്പ് തടഞ്ഞു. സ്ഥലത്ത് കാട്ടാനക്കൂട്ടം നിൽക്കുന്നതിനാൽ ഈ വഴിയിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കില്ല. ഈ വഴി യാത്ര ചെയ്യുകയായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |