കൊച്ചി : സമുദ്ര ആവാസ വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന മൂന്നാമത് രാജ്യാന്തര സിമ്പോസിയം ജനുവരി ഏഴിന് എറണാകുളം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്. ആർ.ഐ) തുടങ്ങും. കാലാവസ്ഥാ വ്യതിയാനവും തുടർന്ന് കടലിലുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങളുമായ ബന്ധപ്പെട്ട ചർച്ചകൾക്ക് സമ്മേളനം ഊന്നൽ നൽകും. നാലു ദിവസം നീണ്ടു നിൽക്കുന്ന സിമ്പോസിയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദ്ര ശാസ്ത്രജ്ഞർ, മത്സ്യ ഗവേഷകർ, കാലാവസ്ഥാ പഠന വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് മൂന്നിന് ഫിൻലാൻഡിലെ നാച്വറൽ റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ബ്ലൂ ബയോ ഇക്കോണമി വിദഗ്ദ്ധനുമായ ഡോ. പെട്രി സ്യുറോണൻ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. സമുദ്ര മത്സ്യ മേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാ ണ് സിമ്പോസിയം നടത്തുന്നത്. സമുദ്ര -മത്സ്യ മേഖലയിലെ മികച്ച സംഭാവനയ്ക്ക് അസോസിയേഷൻ ഏർപ്പെടുത്തിയ ഡോ. ജോൺസ് പുരസ്‌കാരം ചെന്നൈ ചെട്ടിനാട് സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. ബാലസുബ്രഹ്മണ്യന് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |