കോഴിക്കോട്: പന്തീരാങ്കാവിൽ യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെതിരെ സി.പി.എം നേതാവ് പി. ജയരാജന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സബിത മഠത്തില്‍ രംഗത്തെത്തി. എസ്.എഫ്.ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന പി.ജയരാജന്റെ പ്രസ്താവനയ്ക്കെതിരെയാണ് സബിത പ്രതികരണവുമായെത്തിയത്.
" അലന്‍ ഒരിക്കലും എസ്.എഫ്.ഐയില്‍ സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സി.പി.എമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്.എഫ്.ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്.എഫ്.ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക".-സബിത ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ ...
താങ്കൾ ഇന്നലെ KLF വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു.
' അലൻ SFI യിൽ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി '
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലൻ SFI യിൽ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക CPIM വുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവൻ സജീവ SFI ക്കാരനായിരുന്നില്ല. അങ്ങനെ SFI യിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് SFI ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. താങ്കൾ വിചാരിക്കുന്നത് SFI ക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു SFI ക്കാരനെ ഉദാഹരണമായി കാണിക്കാമോ ...
സഖാവ് ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.
സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് ... അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾ പോരാടുക തന്നെ ചെയ്യും .
അലന്റെ അർബൻ സെക്കുലർ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |