കോഴിക്കോട്: എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്‌കൂളിലെ ഹെെസ്കൂൾ വിഭാഗത്തിന് പ്രധാനാദ്ധ്യാപകൻ അവധി നൽകിയതിൽ വിവാദം. സംഭവം വിവാദമായതോടെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്റെ നേതൃത്വത്തിൽ ഡി.ഇ.ഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അവധി നൽകിയ അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. സംഭവത്തിൽ ഡി.ഡി.ഇ കെ.ശിവദാസൻ ഡി.ഇ.ഒയിൽ നിന്ന് റിപ്പോർട്ട് തേടി.
അതേസമയം, ജില്ലയിലെ എസ്.എഫ്.ഐ നേതാക്കൾ സ്കൂളിലെത്തി ക്ലാസുകൾ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരുമായി ഒരു സംഘർഷം വേണ്ടെന്ന് കരുതിയാണ് ഹെെസ്കൂൾ വിഭാഗത്തിന് അവധി നൽകിയതെന്നാണ് പ്രധാനാദ്ധ്യാപകൻ ടി.സുനിലിന്റെ വിശദീകരണം. കുറച്ചുനാൾ മുമ്പ് ഇത്തരമൊരു ആവശ്യവുമായി കെ.എസ്.യു സ്കൂളിലെത്തിയിരുന്നു. അന്ന് വിദ്യാർത്ഥികളെ വിടാത്തതിൽ സ്കൂളിൽ സംഘർഷമുണ്ടായതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |