കോഴിക്കോട്: മൂന്നു നാൾ നീണ്ട എസ്.എഫ്.ഐ.അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സമാപനം. പൊതുസമ്മേളനം രാവിലെ 11ന് കോഴിക്കോട് കടപ്പുറത്തെ കെ.വി.സുധീഷ് നഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം.സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും, 87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
സുഭാഷ് ജാക്കർ, ടി.നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം.ശിവപ്രസാദ്, സി.മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി.അരവിന്ദസാമി, അനിൽ താക്കൂർ, കെ.പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പി.എസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടറിയേറ്റ്.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദർശ് എം.സജി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത് ലോ കോളേജിൽ എൽ.എൽ.ബി അവസാന വർഷ വിദ്യാർത്ഥിയാണ്. പശ്ചിമബംഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തിൽ നിന്ന് 10 പേർ അഖിലേന്ത്യാ സെക്രട്ടേറിയറ്റിലുണ്ട്.
പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, എസ് കെ ആദർശ്, ബിബിൻരാജ് പായം, സാന്ദ്ര രവീന്ദ്രൻ, പി താജുദീൻ, ഗോപിക, ടോണി കുര്യാക്കോസ്, ആര്യാപ്രസാദ്, അക്ഷര എന്നിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |