ഇരിട്ടി : റോഡ് സുരക്ഷയ്‌ക്കായി സംഘടിപ്പിച്ച സഹയാത്രികർക്ക് സ്‌നേഹ പൂർവം എന്ന പരിപാടിയുടെ ജില്ലാതല പര്യടനം ഇരിട്ടിയിൽ സമാപിച്ചു. മോട്ടോർ വാഹന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത് . ജനുവരി 13നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പരിപാടി ഉദ്ഘാടനം ചെയ്തത്. സംഗീതവും കലയും,ദൃശ്യാവിഷ്‌കാരവും കോർത്തിണക്കിയാണ് ട്രാഫിക് ബോധവത്കരണത്തിനായി പരിപാടി സംഘടിപ്പിച്ചത്. ഇരിട്ടി മേലെ സ്റ്റാൻഡിൽ നടന്ന ചടങ്ങിന് ഇരിട്ടി ജോയിന്റ് ആർ ടി ഒ ഡാനിയേൽ സ്റ്റീഫൻ, എ എം വി മാരായ പി. പി. ശ്രീജേഷ്, അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |