ന്യൂഡൽഹി: അമ്മയെയും മകനെയും കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി അയൽക്കാർ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ജഹാംഗീർപുരി 'കെ' ബ്ലോക്കിൽ താമസിക്കുന്ന പൂജ, മകൻ പന്ത്രണ്ടുകാരൻ ഹർഷിത് എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും, ആരാണ് കൊല നടത്തിയതെന്നോ, കൊലയാളിയെ സംബന്ധിച്ച സൂചനകളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസ് വീട് തുറന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ജീർണിച്ചുതുടങ്ങിയിരുന്നു. രണ്ടോ മൂന്നോ ദിവസം മുൻപ് കൊലപാതകം നടന്നിരിക്കാമെന്നാണു പൊലീസ് പറയുന്നത്. കുത്തി കൊലപ്പെടുത്തുന്നതിനു മുൻപ് ഇരുവരെയും മർദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പൂജയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് മരിച്ചിരുന്നു. അയൽവാസികൾ പറഞ്ഞാണ് താൻ വിവരമറിഞ്ഞതെന്ന് പ്രദേശത്തു തന്നെ താമസിക്കുന്ന പൂജയുടെ അമ്മ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |