കോട്ടയം: വിദ്യാർത്ഥി സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഭീഷണി. പാല പോളിടെക്നിക്കിലെ സംഘർഷം തടയാനെത്തിയ എ.എസ്.ഐയെ തള്ളിമാറ്റിയ പ്രവർത്തകർ തങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇടപെടരുതെന്ന് താക്കീത് ചെയ്തു. ക്യാമ്പസിന് പുറത്ത് എസ്.എഫ്.ഐ -എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസെത്തിയത്. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് മൂന്ന് എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. വിഷ്ണു. സച്ചിൻ കെ. രമണൻ, അഭിഷേക് ഷാജി എന്നിവർക്കെതിരെയാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |