ക്രിക്കറ്റ് ലോകത്ത് സഞ്ജുവിന്റെ അത്യുഗ്രൻ ക്യാച്ചാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി.20 മത്സരത്തിലാണ് മലയാളി താരം സഞ്ജുവിന്റെ പ്രകടനം. ബാറ്റിങ്ങില്‍ മികവ് കാണിക്കാനായില്ലെങ്കിലും ഫീൽഡിങ്ങിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.
@akashmaran46 #kya catch Pakda Sanju Samson ne#tik_tokindia
♬ original sound - गढ़वाली भाई
ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് സഞ്ജുവിന്റെ അമ്പരപ്പിക്കുന്ന ക്യാച്ച്. ശർദുൽ എറിഞ്ഞ പന്തിൽ സിക്‌സ് മുൻപിൽ കണ്ട സഞ്ജു പറന്ന് പന്ത് കൈക്കലാക്കുകയായിരുന്നു. അതേസമയം തന്നെ വായുവിൽ പറന്നു നിന്നുകൊണ്ട് തന്നെ പന്ത് ബൗണ്ടറി ലൈനിന് ഇപ്പുറത്തേക്കിട്ടു. സിക്‌സർ പ്രതീക്ഷിച്ച ടെയ്‌ലർക്ക് രണ്ട് റൺസ് മാത്രമാണ് ലഭിച്ചത്. ബാറ്റിങ്ങില്‍ സഞ്ജുവിന് പഴി കേൾക്കേണ്ടി വന്നെങ്കിലും ഫീൽഡിങ്ങിൽ മികവ് പുറത്തെടുക്കാൻ സഞ്ജുവിനായി. ടോം ബ്രൂസിനെ റണ്‍ഔട്ടാക്കാന്‍ വന്നതും സഞ്ജുവിന്റെ ത്രോ ആയിരുന്നു.
മത്സരത്തിൽ അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമേ സഞ്ജുവിന് നേടാനായുള്ളൂ. അതേസമയം മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യ കിവികളെ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |