തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ പൗരത്വ നിയമത്തിനതിരെയുള്ള പ്രക്ഷോഭത്തിൽ മത, തീവ്രവാദികൾ നുഴഞ്ഞ് കയറിയെന്ന അനാവശ്യ പ്രസ്താവനയാണ് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അതിപ്പോൾ ലോക്‌സഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ നടത്തുന്ന സമരത്തെ നേരിടുന്നിതനുള്ള ആയുധമാക്കി മാറ്റി. എല്ലാ കാര്യത്തിലും മുഖ്യമന്ത്രി ഇരട്ടനിലപാടാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭത്തിന് ആഹ്വാനം നൽകുകയും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കുകയുമാണ് ചെയ്യുന്നത്. യു.എ.പി.എയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത് . പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ തകർക്കാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ആയുധം നൽകിയതിൽ ശക്തിയായി പ്രതിഷേധിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |