ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഞായറാഴ്ച രാവിലെ 10ന് രാംലീല മൈതാനത്താണ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
ക്ഷണം ലഭിച്ച പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.
ചടങ്ങിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും ക്ഷണമില്ല. കേജ്‌രിവാളിന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ച ഡൽഹിക്കാർക്ക് വേണ്ടിയുള്ള ചടങ്ങാണ് നടക്കുന്നതെന്നും ഡൽഹിയിലെ 7 എം.പിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 8 ബി.ജെ.പി എം.എൽ.എമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചതായും ആംആദ്മി നേതാവ് ഗോപാൽ റായ് അറിയിച്ചു.
ചടങ്ങിലേക്ക് ഡൽഹിയിലെ ജനങ്ങളെ ക്ഷണിക്കുന്നതായി മനീഷ് സിസോദിയയും പറഞ്ഞു.
കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ തുടരുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |