ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ അധികാരമേറ്റു. രാംലീലാ മൈതാനത്ത് ആയിരക്കണക്കിന് പ്രവർത്തകർ ഇരമ്പിയ ആവേശക്കടൽ സാക്ഷിയായി, ദൈവനാമത്തിലായിരുന്നു കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞ. ലെഫ്.ഗവർണർ അനിൽ ബൈജാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്രപാൽ ഗൗതം, കൈലാഷ് ഗെഹ്‌ലോട്ട് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വകുപ്പുകൾ നിശ്ചയിച്ചിട്ടില്ല. പുതുമുഖങ്ങളില്ലാത്ത മന്ത്രിസഭയിൽ വനിതകളുമില്ല.
''എല്ലാവരും സ്വന്തം ഗ്രാമങ്ങളിലേക്ക് ഫോൺ ചെയ്‌തു പറയണം, നമ്മുടെ മകൻ മുഖ്യമന്ത്രിയായി വീണ്ടുമെത്തിയിരിക്കുന്നുവെന്ന്. തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികൾക്ക് വോട്ടു ചെയ്‌തവരുമുണ്ട്. പക്ഷേ, ഇനി എല്ലാ ഡൽഹിക്കാരും എന്റെ കുടുംബാംഗങ്ങളാണ്.
-അരവിന്ദ് കേജ്‌രിവാൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |