ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത തീവണ്ടിയിൽ മിനി ശിവക്ഷേത്രം തയാറാക്കി റെയിൽവേ അധികൃതർ. റെയിൽവേ അധികൃതർ തന്നെ ഇത്തരത്തിൽ ഒരു ക്ഷേത്രം ട്രെയിനിനുള്ളിൽ നിർമിച്ചതിനെതിരെ എ.ഐ.എം.ഐ.എം പാർട്ടി നേതാവും ലോക്സഭാംഗവുമായ അസാസുദീൻ ഒവൈസി രംഗത്ത് വന്നിട്ടുണ്ട്. ഒരു ട്വീറ്റ് വഴിയാണ് ഈ സംഭവത്തിലേക്ക് ഒവൈസി പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്. പ്രധാനമന്ത്രിയെ 'സർ' എന്ന് വിളിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ട്വീറ്റ് ചെയ്യുകയാണ് ഒവൈസി ചെയ്തത്. ഇതോടൊപ്പം ട്രെയിനിൽ ക്ഷേത്രം സ്ഥാപിച്ചതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടും ഒവൈസി പങ്കുവച്ചു.
Varanasi: Seat number 64 of coach B5 in Kashi Mahakal Express (Varanasi-Indore) has been turned into a mini-temple of Lord Shiva. The train was flagged off by Prime Minister Narendra Modi via video conferencing yesterday. pic.twitter.com/X5rO4Ftbl6
ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്നും ഇൻഡോറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന കാശി മഹാകാൽ എക്സ്പ്രസിലെ 'ബി 5' കോച്ചിലെ സീറ്റ് നമ്പർ 64ലാണ് റെയിൽവേ അധികൃതർ ഈ മിനി ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഈ ക്ഷേത്രം ട്രെയിനിൽ സ്ഥിരമാക്കണോ എന്ന ആലോചനയിലായാണ് നിലവിൽ റെയിൽവേ അധികൃതർ.
ഫുൾ തേർഡ് എ.സി സർവീസായ ട്രെയിനിൽ വെജിറ്റേറിയൻ ഭക്ഷണവും ഭക്തിഗാനങ്ങളും അധികൃതർ യാത്രക്കാർക്കായി 'ഒരുക്കി'യിട്ടുണ്ട്. പുണ്യസ്ഥലങ്ങളായ ഓംകേശ്വർ, മഹാകാലേശ്വർ, കാശി വിശ്വനാഥ് എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിൻ സഞ്ചരിക്കുക. ഫെബ്രുവരി 16നാണ് വാരാണാസി ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രധാനമന്ത്രി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 20 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |