തിരുവനന്തപുരം: കേരള പി.എസ്.സി.യുടെ പേര് ഉപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇനി പരീക്ഷാ പരിശീലനം നൽകാനാവില്ല. പി.എസ്.സിയുടെ പേര് ദുരുപയോഗം ചെയ്യുന്ന പരിശീലന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു. .
പി.എസ്.സി. കോച്ചിംഗ് സെന്റർ എന്ന പേരിൽ പരസ്യം ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നടപടികൾക്ക് ശുപാർശ ചെയ്യാൻ പി.എസ്.സിയുടെ മേഖലാ, ജില്ലാ ആഫീസർമാരെ ചുമതലപ്പെടുത്തി.മേഖല, ജില്ലാടിസ്ഥാനത്തിൽ പരാതികൾ കിട്ടുന്ന മുറയ്ക്ക് ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ അന്വേഷണത്തിനും നടപടിയെടുക്കും പി.എസ്.സി ആവശ്യപ്പെടും.
തിരുവനന്തപുരത്തെ പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടക്കുന്ന വിജിലൻസ് റെയ്ഡുകളോട് പി.എസ്.സി അനുകൂല നിലപാട് പ്രകടിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥർ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങൾ നടത്തുന്നതും അവിടങ്ങളിൽ പഠിപ്പിക്കുന്നതും തടയണം. പി.എസ്.സിയുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്നും ചോദ്യക്കടലാസ് തയ്യാറാക്കുന്നവരെ പരിചയമുണ്ടെന്നും അവകാശപ്പെട്ട് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ തട്ടിപ്പ് അനുവദിക്കാനാവില്ല. ഇത്തരം സ്ഥാപനങ്ങളെപ്പറ്റി ഉദ്യോഗാർത്ഥികളിൽ നിന്നോ അല്ലാതെയോ രേഖാമൂലം പരാതി കിട്ടിയാൽ നടപടിയെടുക്കാൻ പൊലിസിനോട് ആവശ്യപ്പെടുമെന്നും പി.എസ്.സി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |