ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിൽ അപേക്ഷക്ഷണിച്ചു. 02/2020 ബാച്ചിലേക്കാണ് അപേക്ഷക്ഷണിച്ചത്. ആകെ 37 ഒഴിവുണ്ട്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോലിയിൽ പ്രവേശിച്ചാൽ സ്ഥാനക്കയറ്റം ലഭിക്കുന്ന തസ്തികയാണിത്. 2020 ആഗസ്തിലാണ് കോഴ്സ് തുടങ്ങുക. എഴുത്ത്പരീക്ഷ, ശാരീരീകക്ഷമതാ പരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത: പത്താം ക്ലാസ്സ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ(റേഡിയോ/പവർ) എൻജിനിയറിങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമ. എസ്സി/എസ്ടി/ദേശീയതലത്തിൽ മികവ് തെളിയിച്ച കായികതാരങ്ങൾ/ സർവീസിനിടെ മരിച്ച കോസ്റ്റ് ഗാർഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കൾ എന്നിവർക്ക് 55 ശതമാനം മാർക്ക്മതി. പ്രായം 18‐22. 1998 ആഗസ്ത് ഒന്നിനും 2002 ജൂലായ് 31നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. നിയമാനുസൃത ഇളവ് ലഭിക്കും.
ഉയരം 157 സെ.മീ, കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച് തൂക്കം, മികച്ച കാഴ്ചശക്തി വേണം. ഹൃദ്റോഗം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദങ്ങൾ, വെരിക്കോസ് വെയിൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാകില്ല.www. joinindian coastguard.gov.in വഴി ഓൺലൈനായി മാർച്ച് 16 മുതൽ അപേക്ഷിക്കാം. ചെന്നൈ, മുംബൈ, കൊൽക്കത്ത, നോയ്ഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാനടപടി പൂർത്തിയായാൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. അപേക്ഷ സമർപ്പിച്ചാൽ മൂന്ന് പ്രിന്റ് എടുക്കണം. ഉദ്യോഗാർഥികൾക്ക് സ്വന്തം ഇ മെയിലും മൊബൈൽ നമ്പറും വേണം. എല്ലാ അറിയിപ്പും ഇ മെയിൽ വഴിയാകും. പരീക്ഷക്കുള്ള ഇ അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഏപ്രിൽ 9‐16 തിയതികൾക്കുള്ളിൽ കോസ്റ്റ് ഗാർഡിന്റെ website ൽനിന്നെടുക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 21.
ഐ.എസ്.ആർ.ഒ
ഐ.എസ്.ആർ.ഒ. (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ)യുടെ കീഴിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ വിവിധ തസ്തികകളിലായി 182 ഒഴിവ്.ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ഹിന്ദി ടൈപ്പിസ്റ്റ്, കാറ്ററിംഗ് അറ്റൻഡന്റ്, കുക്ക്, ഫയർമാൻ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ:www.isro.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസിലാക്കി വേണം അപേക്ഷിക്കാൻ. 250 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി., എസ്.ടി., ഭിന്നശേഷി, വിഭാഗങ്ങൾക്കും വിമുക്ത ഭടന്മാക്കും വനിതകൾക്കും ഫീസില്ല.
അവസാന തീയതി: മാർച്ച് ആറ്. യോഗ്യതകളുൾപ്പെടെ വിശദ വിവരങ്ങൾ അറിയാനായി www.isro.gov.in സന്ദർശിക്കുക.
യു.പി.എസ്.സി: 53
53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി(യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ). സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയർ ഡിവിഷനൽ മെഡിക്കൽ ഓഫിസർ, ലക്ചറർ, സ്പെഷലിസ്റ്റ് ഗ്രേഡ് 3, വെറ്ററിനറി സർജൻ അസിസ്റ്റന്റ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മിനിസ്ട്രി ഓഫ് മൈൻസ് വകുപ്പിനു കീഴിൽ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയിൽ മാത്രം 17 ഒഴിവുകൾ ആണുള്ളത്. ലക്ഷദ്വീപ് യൂണിയൻ ടെറിറ്ററിക്കു കീഴിൽ വെറ്ററിനറി സർജൻ അസിസ്റ്റന്റ് തസ്തികയിൽ 9 ഒഴിവുകളുണ്ട്.വിശദമായ നിർദേശങ്ങൾക്കും, വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾക്കും സന്ദർശിക്കുക : http://www.upsc.gov.in/
ഐ.ഒ.സി.എല്ലിൽ 500 ഒഴിവ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ടെക്നിക്കൽ നോൺ ടെക്നിക്കൽ അപ്രന്റീസിന്റെ 500 ഒഴിവ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നാഗർഹവേലി ഉൾപ്പെടുന്ന വെസ്റ്റേൺ റീജണിൽ ആണ് അവസരം.
മാർച്ച് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും ചുവടെ: ടെക്നിക്കൽ അപ്രന്റീസ്: മെക്കാനിക്കൽ /ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ /ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ കുറഞ്ഞത് 50% മാർക്കോടെ ത്രിവത്സര റഗുലർ ഫുൾടൈം ഡിപ്ളോമ.
ട്രേഡ് അപ്രന്റീസ്: ഫിറ്റർ/ഇലക്ട്രീഷ്യൻ /ഇലക്ട്രോണിക്/മെക്കാനിക്ക്/ഇൻസ്ട്രുമെന്റ്/മെക്കാനിക്ക്/മെഷ്യനിസ്റ്റ് ട്രേഡുകളിൽ റഗുലർ ഫുൾടൈം ഐടിഐ (എൻസിവിടി /എസ്സിവിടി അംഗീകൃതം) നോൺടെക്നിക്കൽ ട്രേഡ് അപ്രന്റീസ്: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം ബിരുദം. നോൺടെക്നിക്കൽ ട്രേഡ് അപ്രന്റീസ്- ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷ അപ്രന്റീസ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ റഗുലർ ഫുൾടൈം ഫുൾടൈം പ്ളസ് ടു/തത്തുല്ല്യം. നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റീസ് - ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾടൈം പ്ളസ് ടു/ തത്തുല്ല്യം / ഒരുവർഷത്തിൽ കുറഞ്ഞ സ്കിൽ സർട്ടിഫിക്കറ്റ്. പ്രായപരിധി: 18-24. വിശദവിവരങ്ങൾക്ക്: www.iocl.com
കേരള ഹൈക്കോടതി
എട്ടാം ക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി, യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
₹17500 മുതൽ ₹59400 വരെ ശമ്പളം
കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്, ബിൻഡർ, വാച്ച്മാൻ. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.യോഗ്യത: അസിസ്റ്റന്റ് : ഡിഗ്രി / ബൈൻഡർ: എട്ടാം ക്ലാസ് / വാച്ച്മാൻ :പത്താം ക്ലാസ്സ്.പ്രായ പരിധി: 02/01/1984 നും 01/01/2002 നും ഇടയിൽ ജനിച്ചവർ (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും).17500 രൂപ മുതൽ 59400 രൂപ വരെ ശമ്പളം.ഹൈക്കോടതി നേരിട്ട് നടത്തുന്ന പരീക്ഷ/ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.:kerala-high-court , :kerala-high-court-2020.ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 09 മാർച്ച് 2020.
ഡൽഹി ഹൈക്കോടതി
ഡൽഹി ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ അവസരം. ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്/ റീസ്റ്റോറർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ബിരുദവും, മിനിറ്റിൽ 35 വാക്കിൽ കുറയാത്ത ടൈപ്പിങ് വേഗവുമാണ് യോഗ്യത.
രണ്ട് ഘട്ടത്തിലായുള്ള പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രിലിമിനറി പരീക്ഷ 120 മാർക്കിനും, രണ്ടാംഘട്ട മെയിൻ പരീക്ഷ 100 മാർക്കിനുമാണ് നടത്തുക. 10 മിനിറ്റ് നീണ്ട സ്കിൽ ടെസ്റ്റും അഭിമുഖവും ഉണ്ടായിരിക്കും. ആകെ 132 ഒഴിവുകൾ(ജനറൽ-36, ഇ.ഡബ്ല്യൂ.എസ്.-21, ഒ.ബി.സി.-33, എസ്.സി.-26, എസ്.ടി.-16)വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.delhihighcourt.nic.in/ അവസാന തീയതി : മാർച്ച് 11
കരിയർ എക്സ്പോ 2020
നിരവധി തൊഴിൽ സാധ്യതകളുമായി കരിയർ എക്സ്പോ 2020. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന മെഗാ തൊഴിൽ മേളയാണ് കരിയർ എക്സ്പോ 2020.നൂറിൽപരം കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ഇക്കുറി രണ്ട് വ്യത്യസ്ത വേദികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള, 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 29 , മാർച്ച് 1 തീയതികളിലായി നടക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിലായി കേരളത്തിനകത്തും പുറത്തും നിന്നായി 80 – ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 29 – ശനി. ഗവണ്മെന്റ് ആർട്ട്സ് & സയൻസ് കോളേജ്, കൊഴിഞ്ഞാംപാറ, പാലക്കാട്.മാർച്ച് 1 – ഞായർ.ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൻ ഹിൽ, തിരുവനന്തപുരം.രജിസ്ട്രേഷൻ ചെയ്യാൻ സന്ദർശിക്കു: http://www.ksycjobs.kerala.gov.in/
രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ
ആണവോർജ വകുപ്പിനു കീഴിൽ മദ്ധ്യപ്രദേശിൽ പ്രവർത്തിക്കുന്ന രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അപ്രന്റിസ് അവസരം. ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, സർവേയർ, പ്ലംബർ, കാർപെന്റർ, മേസൺ, ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക് പവർ ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷൻ (വെജിറ്റേറിയൻ) എന്നീ ട്രേഡുകളിലേക്ക് 2018 ലോ അതിനു ശേഷമോ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒരു വർഷമാണു പരിശീലനം. 70ഒഴിവുകളുണ്ട്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക.:www.rrcat.gov.in. അവസാന തീയതി : ഫെബ്രുവരി 28
ഇ.സി.എച്ച്.എസിൽ ഒഴിവ്
ഇ.സി.എച്ച്.എസിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് പോളി ക്ലിനിക്കിൽ വിവിധ ഒഴിവുകൾ. അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 12. ഓഫീസർ ഇൻ ചാർജ് - 1, മെഡിക്കൽ സ്പെഷ്യലിസ്റ്റ് - 1, ഗൈനക്കോളജിസ്റ്റ് - 1,മെഡിക്കൽ ഓഫീസർ - 3, നഴ്സിങ് അസിസ്റ്റന്റ് - 2, ഫാർമസിസ്റ്റ് - 1,ഫിസിയോ തെറാപ്പിസ്റ്റ് - 1,ലാബ് ടെക്നീഷ്യൻ - 1,ക്ലർക്ക് - 1പ്യൂൺ - 1, ഡ്രൈവർ - 2, ചൗക്കിദാർ - 1,ഫീമെയിൽ അറ്റൻഡന്റ് - 1, സഫായി വാലാ - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. മാർച്ച് 18, 19, 20 തീയതികളിൽ രാവിലെ 10 മുതലാണ് അഭിമുഖം നടക്കുന്നത്. അഭിമുഖ സമയത്ത് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |