മൂന്നു തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ എട്ടു സിനിമകൾ നാളെ തിയേറ്ററിൽ എത്തും. ടൊവിനോ തോമസിന്റെ ഫോറൻസിക്, ദുൽഖർ സൽമാന്റെ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയാണ് മേജർ ചിത്രങ്ങൾ.
മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്.ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവൻത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക. രഞ്ജിപണിക്കർ,പ്രതാപ് പോത്തൻ, സൈജു കുറുപ്പ്, റോണി ഡേവിഡ്, അൻവർ ഷെറീഫ്,ശ്രീകാന്ത് മുരളി,അനിൽ മുരളി,ധനേഷ് ആനന്ദ്,ഗിജു ജോൺ,റേബ മോണിക്ക ജോൺ, നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജുവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജു മാത്യു ,നെവിസ് സേവ്യർ എന്നിവർക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന ഫോറൻസിക്കിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു.
ദുൽഖർ സൽമാന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ ദേസിങ് പെരിയ സ്വാമി സംവിധാനം ചെയ്യുന്നു. ഋതുവർമ്മയാണ് നായിക. ഗൗതം മേനോൻ പ്രതിനായക വേഷത്തിൽ എത്തുന്നു.ദുൽഖർ നായകനാവുന്ന 25-ാമത് സിനിമയാണ്.കെ.എം.ഭാസ്കരൻ ദൃശ്യാവിഷ്കാരം നിർവഹിക്കുന്നു. െഎ.ടി പ്രൊഫഷണലായ സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. വിയാകോം 18 മോഷൻ പിക് ചേഴ്സ് , ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവയുടെ ബാനറിലാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ നിർമ്മിക്കുന്നത്.ദീപക് പറമ്പോൽ, പ്രയാഗ മാർട്ടിൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭൂമിയിലെ മനോഹരസ്വകാര്യം ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്നു.
ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു താരങ്ങൾ. ജാക്കി എസ്. കുമാർ സംവിധാനം ചെയ്യുന്ന 5 സ്റ്റേറ്റ്സിൽ മനു പിള്ളയാണ് നായകൻ. നായിക ശരണ്യ ആർ. നായർ. ക് ളീൻ കോമഡി ഫാമിലി എന്റർടെയ്നറാണ് ടു സ്റ്രേറ്റ്സ് .മുകേഷ്, വിജയരാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ.ബെൻസി പ്രൊഡ ക് ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ലൗ എഫ് . എം ശ്രീദേവ് സംവിധാനം ചെയ്യുന്നു.അപ്പാനി ശരത്, ടിറ്റോ വിത്സൻ, മാളവിക മേനോൻ, ജാനകി എന്നിവരാണ് പ്രധാന താരങ്ങൾ.കിഷോർ സത്യയെ പ്രധാന കഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഇഷ ഹൊറർ ത്രില്ലറാണ്. പുതുമുഖം ബേബി അവ് നി, മാർഗറേറ്റ് ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ.തൃഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമപഥം വിളയാട്ട് തിരുഞ്ജാനം സംവിധാനം ചെയ്യുന്നു. നന്ദ, വേല രാമമൂർത്തി, എ.എൽ. അഴകപ്പൻ, സോണ, സംഗീത എന്നിവരാണ് മറ്റു താരങ്ങൾ.
24 ഹവേഴ്സ് പ്രൊഡക് ഷൻസാണ് നിർമ്മിക്കുന്നത്. ശ്രീകാന്ത്,മഖ്ബൂൽ സൽമാൻ,ചന്ദ്രിക രവി,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരയ്ക്കാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉൻ കാതൽ ഇരുന്താൽ. റിയാസ് ഖാൻ,വയ്യാപുരി,അൻസിൽ,ചിരാഗ് ജനി,ജെൻസൺ,ക്രയിൻ മനോഹർ,ഹർഷിക പൂനച്ച,സോന ഹെെഡൻ,കസ്തൂരി,ശ്രേയ രമേശ്,സാക്ഷി ദ്വിവേദി,ഗായത്രി എന്നിവരാണ് മറ്റു താരങ്ങൾ. മരയ്ക്കാർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് മേനോൻ നിർവഹിക്കുന്നു.കാമറയുടെ മുന്നിലും പിന്നിലും മലയാളി സാന്നിദ്ധ്യം ഉൻ കാതൽ ഇരുന്താലിനെ ശ്രദ്ധേയമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |