ബാലരാമപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ വേദി രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമരരാവ് ഇന്ന് വൈകിട്ട് 4.30ന് ബാലരാമപുരം ജംഗ്ഷനിൽ നടക്കും. ജസ്റ്റിസ് കെമാൽപാഷ ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ ഗോപിനാഥൻ നായർ, എം.എൽ.എമാരായ അഡ്വ.എം. വിൻസെന്റ്, ഐ.ബി. സതീഷ്, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ട്രഷറർ കെ.എസ്. സുനിൽകുമാർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുൽഫിക്കർ സലാം, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര, ഷഹീൻബാഗ് സമരനായിക മേധാ സുരേന്ദ്രനാഥ്, സാമൂഹ്യപ്രവർത്തക വിനീത വിജയൻ, ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ തുടങ്ങിയവർ സംസാരിക്കും. മലബാർ സാംസ്കാരിക സമിതി അവതരിപ്പിക്കുന്ന നാടകം, ഷാഹിൻ ബാഗിലെ ഉമ്മമാർ, മാപ്പിള ഗായകൻ റാഫി മാണിക്യ വിളാകം ആൻഡ് പാർട്ടി എന്നിവർ പങ്കെടുക്കുന്ന പൗരത്വനിയമ പ്രതിഷേധ സദസ് എന്നിവ നടക്കുമെന്ന് ഭരണഘടന സംരക്ഷണ വേദി ചെയർമാൻ അയൂബ്ഖാൻ, ജനറൽ കൺവീനർ ജെ. സജ്ജാദ് സഹീർ, കൺവീനർ എം.എം.സലിം എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |