Friday 28 February, 2020 | 12:06 AM
കാഞ്ഞങ്ങാട്: വെള്ളിക്കുന്നത്തമ്മ ഭഗവതികാവ് ക്ഷേത്രോൽസവത്തോടനുബന്ധിച്ച് ഉദയാസ്തമന ഭജന പരിപാടിയിൽ പ്രഭാതം മുതൽ പ്രദോഷം വരെ തുടർച്ചയായി 12 മണിക്കൂർ തബല വാദനം നടത്തി റെക്കാഡ് നേട്ടത്തിനരികെ ചെന്നെത്തിയ ജഗദീശന്റെ താള വിസ്മയം ശ്രോതാക്കൾക്ക് നവാനുഭവമായി. ദാദിറ,കേർവ,ജപ് താളങ്ങളുടെ ദ്രുത ചലനം ഏവരെയും താള ലഹരിയിലെത്തിച്ചു.പ്രശസ്ത തബലിസ്റ്റ് കാസർകോട്ടെ രാമകൃഷ്ണനാണ് കുശാൽ നഗറിൽ താമസിക്കുന്ന കെ.ജഗദീശന്റെ ഗുരുനാഥൻ. @gmail.com>
പ്രശസ്ത ഗായകരോടൊപ്പം നിരവധി വേദികളിൽ തബല വാദനത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച ജഗദീഷ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സംഗീതജ്ഞനുമായ വെള്ളിക്കോത്ത് കെ.വിഷ്ണുഭട്ടിന്റെ ഭക്തിഗാനസുധയ്‌ക്കും തബല കൈകാര്യം ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂടിയായ ജഗദീശൻ സംഗീതജഞനും, പാരമ്പര്യ വൈദ്യനുമായ സിദ്ധാർത്ഥിന്റെയും കെ.ശ്രീമതിയുടെയും മകനാണ്. ഭാര്യ ഷൈനി.മക്കൾ:യദുനന്ദനൻ, ശിവനന്ദന ( ഹോസ്ദുർഗ്ഗ് യു.ബി.എം.സി.സ്കൂൾ വിദ്യാർത്ഥിക) ക്ഷേത്രാങ്കണത്തിൽ ക്ഷേത്രഭജന സമിതി ടിം ലീഡർ രവീന്ദ്രൻ പുതിയകണ്ടം ജഗദീശനെ അനുമോദിച്ചു. @gmail.com>
പടം: വെള്ളിക്കുന്നത്തമ്മ ഭഗവതി ക്ഷേത്രത്തിൽ ജഗദീശൻ സമർപ്പിച്ച അഖണ്ഡ താള യജ്ഞം@gmail.com>