ന്യൂഡൽഹി : രാജ്യദ്രോഹക്കേസിൽ സി.പി.ഐ നേതാവ് കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി.. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയത്. വിദ്യാർത്ഥി യൂണിയൻ നേതാവായിരുന്ന കനയ്യകുമാർ ജെ.എൻ.യു സമരത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തിരുന്നു. വിചാരണ ചെയ്യുന്നതിന് ഡൽഹി സർക്കാരിനോട് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അനുമതി തേടിയിരുന്നു,
2016ൽ ജെ.എൻ.യു സമരത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് കേസ്. നേരത്തെ കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നഷകാതിരുന്നതിനാൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി ഹൈക്കോടതി മടക്കിയിരുന്നു. നിയമ മന്ത്രാലയത്തിന്റെ അനുമതിയില്ലാത കേസ് പ്രോസിക്യൂട്ട് ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
കനയ്യയ്ക്കൊപ്പം ഒമർ ഖാലിദിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |