കൊച്ചി: ബധിരവനിതകളുടെ ദേശീയ സംഘടനയായ ആൾ ഇന്ത്യ ഫൗണ്ടേഷൻ ഒഫ് ഡെഫ് വുമൺ(എ.ഐ.എഫ്.ഡി.ഡബ്ലിയു), സംസ്ഥാന ഘടകമായ കൈരളി ഫൗണ്ടേഷൻ ഒഫ് ഡഫ് വുമണുമായി ചേർന്ന് 31ാമത് വിവാഹ സംഗമം ഇന്ന് കൊച്ചിയിൽ നടത്തും.
പ്രണയ് മിലൻ സമ്മേളൻ എന്ന പേരിൽ കലൂർ ആസാദ് റോഡിലെ റിന്യൂവൽ സെന്ററിൽ രാവിലെ ഒമ്പത് മുതലാണ് സംഗമം. രക്ഷിതാക്കൾക്കൊപ്പം പങ്കെടുക്കുന്ന കേൾവിശക്തിയില്ലാത്ത യുവതി, യുവാക്കൾക്ക് ആശയവിനിമയത്തിലൂടെയും മറ്റും ജീവിത പങ്കാളികളെ കണ്ടെത്താൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. കേരളത്തിലാദ്യമായാണ് ഫൗണ്ടേഷൻ വിവാഹ സംഗമം നടത്തുന്നത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നൂറിലേറെ ബധിരർ സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |