നാടക ട്രൂപ്പിന്റെ ബോർഡ് വെച്ചതിന് 24,000 രൂപ പിഴ ഈടാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെ വിമർശിച്ച് സംവിധായകൻ ആലപ്പി ആഷറഫ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സമ്മേളനത്തിനും മറ്റും ബോർഡ് കളും കട്ട്ഔട്ടറുകളും വെച്ചു ഓടുമ്പോൾ അവർക്കാർക്കും ബാധകമല്ലാത്ത നിയമം പാവപ്പെട്ട കലാകാരന്മാർക്ക് ബാധകമാണോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
ദേശാഭിമാനി തീയേറ്റേഴ്സിന്റെയോ കെ.പി.എ.സിയുടേയോ വാഹനങ്ങളെ പിടിച്ച് പിഴ ഈടാക്കാൻ ഉദ്യോഗസ്ഥർ ധൈര്യം കാണിക്കുമോയെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. 'ആദ്യ തവണ എന്ന രീതിയിൽ ഉപദേശവും, വാണിംഗും നല്കി,അവരിൽ നിന്നും ഈടാക്കിയ തുക മടക്കികൊടുക്കണമെന്നും ,ഈ വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് കുറച്ചു കൂടി മനുഷത്വപരമായ സമീപനം സ്വീകരിക്കണമെന്നും, വിഷയത്തിൽ ട്രാൻസ്പോർട്ട് മന്ത്രി ഇടപ്പെട്ട് മാതൃക കാട്ടണമെന്നു അഭ്യർത്ഥിക്കുന്നു.'- അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നാടകവണ്ടി ട്രൂപ്പിന്റെ ബോർഡ് വെച്ചതിന് 24000 പിഴ.
നിയമത്തിന്റെ എല്ലാ കർശന പഴുതുകളുമുപയോഗിച്ച് ആ കലാകാരന്മാരെ ഉപദ്രവിക്കുമ്പോൾ, നിങ്ങൾ ഒരു കാര്യം ഓർക്കണം ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സമ്മേളനത്തിനും മറ്റും ബോർഡ് കളും കട്ട്ഔട്ടറുകളും വെച്ചു ഓടുമ്പോൾ.. നിയമം എവിടെ അവർക്കാർക്കും ബാധകമല്ലാത്ത നിയമം പാവപ്പെട്ട നാടക കലാകാരന്മാർക്ക് ബാധകമാണോ. അവരുടെ മാത്രം Board അളന്നു ശിക്ഷ വിധിക്കുന്നു.
ഇനി ദേശാഭിമാനി തിയേറ്റേഴ്സിന്റെ യോ, KPAC യുടെ വണ്ടികൾ പിടിച്ച് ഫൈൻ ഇടാൻ ഇവർ ധൈര്യം കാണിക്കുമോ...?
അപ്പോൾ പാവപ്പെട്ട നാടക കലാകാരന്മാർ ചേർന്ന് ഉപജീവനത്തിന് വേണ്ടി നടത്തുന്ന ഒരു ട്രൂപ്പ് നാടകം അവതരിപ്പിച്ചാൽ കിട്ടുന്ന പണത്തിനും മുകളിൽ ഫൈൻ അടിച്ച് അവരെ മനപൂർവ്വം ഇല്ലായ്മ ചെയ്യുന്ന പ്രവണത പ്രതിഷേധാർഹമാണ്.
ഇപ്പോഴത്തെ ഭരണകക്ഷി ആദ്യമായ് അധികാരത്തിൽ വരാനായ് നാടക കലാകാരന്മാർ നടത്തിയ പരിശ്രമങ്ങളും ത്യാഗങ്ങളും ഒരിക്കലുംവിസ്മരിക്കാൻ പാടില്ല. ആയതിനാൽ
സാധാരണ വെഹിക്കിൾ
ചെയ്യാറുള്ളത്പോലെ,
ആദ്യ തവണ എന്ന രീതിയിൽ ഉപദേശവും, വാണിംഗും നല്കി,അവരിൽ നിന്നും ഈടാക്കിയ തുക മടക്കികൊടുക്കണമെന്നും ,ഈ വിഷയത്തിൽ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് കുറച്ചു കൂടി മനുഷത്വപരമായ സമീപനം സ്വീകരിക്കണമെന്നും,
വിഷയത്തിൽ ട്രാൻസ്പോർട്ട് മന്ത്രി ഇടപ്പെട്ട് മാതൃക കാട്ടണമെന്നു അഭ്യർത്ഥിക്കുന്നു..
ആലപ്പി അഷറഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |