അവതാരകയായും നടിയായും നർകത്തകിയുമായെല്ലാം പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കൃഷ്ണ പ്രഭ. മാടമ്പി എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. കൃഷ്ണപ്രഭ മുടി മൊട്ടയടിച്ചതും, താരത്തിന്റെ മേക്കോവറുമടക്കം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതു ചിത്രമായ വർക്കിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കൗമുദി ടി.വിയിലൂടെ താരം.
"ഞാൻ മുടി മൊട്ടയടിക്കുകയാണ് ചെയ്തതെന്ന് സിനിമയിലേക്ക് വിളിക്കുമ്പോഴേ പറഞ്ഞിരുന്നു. ബോയ്‌ക്കട്ട് ലെവലിന് മുന്നേ വന്നപ്പോഴാണ് ഈ ഒരു കാരക്ടറിന് വിളിക്കുന്നത്. ഫോട്ടോ അയച്ച് കൊടുത്തു. ഈ കാരക്ടറിന് ആപ്ട് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള മുടിയും ഗെറ്റപ്പും ആണ് ആ കാരക്ടറിന് വേണ്ടതെന്നും അവർ അറിയിച്ചു. ഇങ്ങനെത്തെ ലുക്ക് വച്ച് ഒരുപാട് പേര് അപ്രോച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് ആൾക്കാർ അറിഞ്ഞിട്ട് വിളിക്കുന്നത്.
ഇനി ഞാൻ രണ്ടാമതും മൊട്ടയടിക്കേണ്ടി വരുമോ എന്നാണ് ഡൗട്ട്. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന അഭിനേത്രി എന്ന് പറയുന്നത് സുകുമാരിയമ്മയാണ്. ഇപ്പോൾ എന്റെ മുടി ഇങ്ങനെ ഇരിക്കുന്നത് കാരണം പലരും എന്നോട് പറഞ്ഞു സുകുമാരി അമ്മയുടെ ഛായയുണ്ടെന്ന്. മാഗി ആന്റീന്നൊക്കെ ചിലർ വിളിക്കും". -താരം പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |