മാറ്റിവച്ചു
20, 21 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ് സി (അഫിലിയേറ്റഡ് കോളേജുകളിലെ 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പ്രോജക്ട് മൂല്യനിർണയം, ഡിസർട്ടേഷൻ/വൈവാവോസി, പ്രാക്ടിക്കൽ എന്നിവ മാറ്റിവച്ചു.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് ബയോസയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി ബയോസയൻസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് (റഗുലർ/സപ്ലിമെന്ററി) എം.എസ്‌സി ഇലക്‌ട്രോണിക്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 1 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്‌സി പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 2 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |