വെല്ലിംഗ്ടൺ : കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സ്വയം രോഗം ബാധിച്ചവരെ പോലെ പെരുമാറാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ന്യൂസീലൻഡ് പ്രധാനമന്ത്രി. വൈറസ് വ്യാപനം തടയാൻ രോഗമുളളവരും ഇല്ലാത്തതുമായ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂസീലൻഡിൽ സ്കുൾ കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ അടച്ചു. അതോടൊപ്പം ബാറുകൾ,ഹോട്ടലുകൾ,സിനിമ തിയറ്ററുകൾ, ഗ്രൗണ്ടുകൾ എല്ലാം തന്നെ അടിയന്തരാവസ്ഥയെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. എന്നാൽ സൂപ്പർമാർക്കറ്റ്, ആശുപത്രികൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഉണ്ടാകും. ദിവസേന ജോലിക്ക് പോയി ജീവിക്കുന്ന നിരവധി സാധാരണക്കാരുണ്ടെന്നും അവർക്കായി സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും ജസീന്ത ആർഡേൻ പറഞ്ഞു. അത്യാവശ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ മറ്റുളളവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം തവണയാണ് ന്യൂസീലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2011 ഫെബ്രുവരി മൂന്നിന് ഭൂചലനത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയിൽ 130 കോടി ജനങ്ങളും ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ തന്നെ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |