കണ്ണൂർ:കാസർകോട് ജില്ലയിൽ കൊറോണ രോഗ ബാധിതരിൽ ഏറിയകൂറും എത്തിയത് ദുബായ് നൈഫ് പ്രദേശത്ത് നിന്നുള്ളവർ. ഏതാണ്ട് 70 കിലോമീറ്ററോളം ദൈർഘ്യം വരുന്ന ഇവിടെ 2000 തോളം കാസർകോട് സ്വദേശികളുണ്ട്. ഇലക്ട്രോണിക്സ് കടകൾ ഉൾപ്പെടെ 75 സ്ഥാപനങ്ങൾ ഉള്ളത് കാസർകോട് സ്വദേശികളുടേതാണ്. ജില്ലയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശി എത്തിയതും നൈഫിൽനിന്നുമാണ്. ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 34 പേരിൽ 25 പേർ എത്തിയതും നൈഫിൽനിന്നു തന്നെ.
പരിമിത വരുമാനക്കാരാണ് ഇവിടെ താമസിക്കുന്നവരിൽ അധികവും. അതുകൊണ്ടുതന്നെ ഇവർ താമസിക്കുന്നതും ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും കൂട്ടത്തോടെയാണ്. കുടുസ്സു മുറികളിൽ പോലും 5 മുതൽ 10 വരെ ആളുകളാണ് ഞെരുങ്ങി കഴിയുന്നത്. അതുകൊണ്ടുതന്നെ കൊറോണ വൈറസിന്റെ സംക്രമണ തോതും കൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |