ന്യൂഡൽഹി ;രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു. 1041 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ആകെ മരണം 25. ഔദ്യോഗിക കണക്കുകൾ പ്രകാരം 979 പേർക്കാണ് കൊറോണ ബാധയുള്ളത്. 24 മണിക്കൂറിനിടെ 106പേർക്ക് കൊറോണ സ്ഥിരീകരിച്ചെന്നും, ആറുപേർ മരിച്ചെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 87 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ ഇന്നലെ നാൽപ്പതുകാരി മരിച്ചതോടെ സംസ്ഥാനത്തെ കൊറോണ മരണം ഏഴായി. ജമ്മുകാശ്മീരിലാണ് രണ്ടാമത്തെ കൊറോണ മരണം. 65കാരനാണ് ശ്രീനഗറിലെ ആശുപത്രിയിൽ മരിച്ചത്. തെലുങ്കാനയിൽ 76 കാരൻ മരിച്ചു.
-രാജ്യത്ത് ഇതുവരെ 34,931 കൊറോണ പരിശോധനകൾ നടന്നതായി ഐ.സി.എം.ആർ അറിയിച്ചു. -മഹാരാഷ്ട്രയിൽ 196 കേസുകളായി.
-ബീഹാറിൽ 11 കേസുകൾ -രാജസ്ഥാനിൽ കൊറോണ കേസുകൾ 55 -തമിഴ്‌നാട്ടിൽ 8 പുതിയ കേസുകൾ കൂടിയായതോടെ ആകെ എണ്ണം 50
- കുടിയേറ്റ തൊഴിലാളികൾക്ക് താമസ വാടക സർക്കാർ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ;സ്പൈസ് ജെറ്റിലെ ഒരു പൈലറ്റിന് കൊറോണ സ്ഥിരീകരിച്ചു. മാർച്ചിൽ അദ്ദേഹം അന്താരാഷ്ട്ര സർവീസുകൾ നടത്തിയിട്ടില്ല. മാർച്ച് 21ന് ചെന്നൈയിൽ നന്ന് ഡൽഹിയിലേക്കാണ് അവസാനമായി ആഭ്യന്തരവിമാന സർവീസ് നടത്തിയത്
-ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച 275 പേരെ ഡൽഹിയിൽ നിന്ന് ജോധ്പുരിലെ ആർമി വെൽനസ് സെന്ററിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.
-കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യാൻ ഇന്ത്യൻ റെയിൽവെ രാജ്യത്ത് 13 ഐ.ആർ.സി.ടി.സി അടുക്കളകൾ ആരംഭിച്ചു.
-ചരക്കുനീക്കം സുഗമമാക്കാനായി 20 റൂട്ടുകളിലേക്ക് പ്രത്യേക പാഴ്സൽ തീവണ്ടികൾ സർവീസ് നടത്തും
-ആർമി,നേവി, എയർഫോഴ്സ് തുടങ്ങി പ്രതിരോധമന്ത്രാലയത്തിലെ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്ക് നൽകും. ഇതുവഴി 500 കോടി ലഭിക്കും.
-റെയിൽവെയുടെ 128 ആശുപത്രികൾ, 586 ഡിസ്‌പെൻസറികൾ എന്നിവയുടെ സേവനം ലഭ്യമാക്കി.
-ഐ.ഐ.ടി റൂർക്കി ഓൺലൈനിലൂടെ റഗുലർ ക്ലാസുകൾ നടത്തും
-കൊറോണയ് പ്രതിരോധത്തിനായി 1500 കോടിയുടെ പ്രവർത്തനങ്ങൾ നടത്തുമെന്ന് ടാറ്റ ട്രസ്റ്റും ടാറ്റ ഗ്രൂപ്പും അറിയിച്ചു.
-എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ 20 കോടി പി.എം കെയർഫണ്ടിലേക്ക് സമാഹരിച്ചു
-സി.ബി.എസ്.ഇ 21 ലക്ഷം രൂപ നൽകി. ഗ്രൂപ്പ് എ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളവും ബി,സി ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവുമാണ് നൽകിയത്.
- പി.എം കെയർഫണ്ടിലേക്ക് 500 കോടി നൽകാൻ ലക്ഷ്യമിടുന്നതായി പേ ടി എം അറിയിച്ചു.
-ലോക്ഡൗൺ കാലത്തെ മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 08046110007 എന്ന ടോൾ ഫ്രീ നമ്പർ നിംഹാൻസ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |