കൊച്ചി: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് മുടങ്ങി വീട്ടിലിരിക്കുന്ന നടീനടന്മാർക്ക് ശബ്ദസന്ദേശമയച്ച് അമ്മ താരസംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ. അമ്മ സംഘടനയിലെ 501 അംഗങ്ങൾക്കാണ് സന്ദേശമയച്ചത്. എല്ലാവരും വീടുകളിൽ സുരക്ഷിതമായിരിക്കണം. സർക്കാരിന്റെ നിർദ്ദേശം പാലിക്കണം. സഹായം ആവശ്യമുള്ളവർ അറിയിച്ചാൽ സംഘടനയുടെ വൈസ് പ്രസിഡന്റുമാരും എം.എൽ.എമാരുമായിട്ടുള്ള താരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹായം ഉറപ്പുവരുത്തും. അത്യാവശ്യമുള്ളവർക്ക് സംഘടന ധനസഹായം നൽകും. അതേസമയം സഹായത്തിന് തന്നേക്കാൾ അർഹർ ആരെങ്കിലുമുണ്ടോ എന്ന് ചിന്തിക്കണമെന്നും വരാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മനസിലാക്കണമെന്നും താരം സൂചിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |