ലണ്ടൻ: കൊവിഡ് ബാധിച്ച് ഐസൊലേഷനിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ രോഗലക്ഷണങ്ങൾ മാറാതിരുന്നതിനെ തുടർന്ന് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 27 മുതൽ അദ്ദേഹം വീട്ടിൽ ഐസൊലേഷനിലായിരുന്നു. ബോറിസ് ചുമതലകളിൽ നിന്ന് വിട്ടുനിന്നാൽ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ചുമതലകൾ വഹിക്കും.
ജോൺസന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും കൂടുതൽ പരിശോധനകൾക്ക് വേണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ വിഷയം ഗൗരവകരമായതു കൊണ്ടാണ് ഈ ഘട്ടത്തിൽ ജോൺസനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |