തൃപ്പൂണിത്തുറ: ഗൾഫിൽ നിന്ന് വന്ന ശേഷം വീട്ടിൽ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ തൃപ്പൂണിത്തുറ ഇരുമ്പനം ഹീര ലൈഫ് സ്റ്റൈൽ അപ്പാർട്ടുമെന്റിൽ പനങ്ങാട് വെള്ളക്കടവിൽ വീട്ടിൽ മുരളീധരൻ (65) മരിച്ചു. ഞായറാഴ്ച രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
തൃപ്പൂണിത്തുറയിലെയും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷമാണ് കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് എത്തിച്ച് വീണ്ടും നിരീക്ഷണത്തിലാക്കിയത്. മൃതദേഹം പരിശോധനാ ഫലം ലഭിച്ച ശേഷം വിട്ടു നൽകും. ഭാര്യ: ഇൻഫന്റ് മേനോൻ.മകൻ സുമേഷ് മേനോൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |