തിരുവനന്തപുരം: കൊവിഡ് 19 പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ച പുതിയ പി.സി.ആർ പ്രവർത്തിച്ചു തുടങ്ങി. ശശി തരൂർ എം.പിയുടെ ഫണ്ടിൽ നിന്നാണ് പി.സി.ആർ അനുവദിച്ചത്. മൈക്രോബയോളജി ലാബിൽ നേരത്തേ ഉണ്ടായിരുന്ന പി.സി.ആർ മെഷീനിൽ നിന്നും വ്യത്യസ്തമായി ഇതിൽ സമയം ലാഭിക്കാനാകും. ഒരു സാമ്പിൾ പ്രാഥമികമായി പരിശോധിച്ച് പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ വീണ്ടും ഒരു പി.സി.ആർ കൂടി ചെയ്ത് ഫലം സ്ഥിരീകരിക്കുന്ന രീതിയാണ് നേരത്തേയുണ്ടായിരുന്നത്. എന്നാൽ പുതിയ പി.സി.ആർ രണ്ട് പരിശോധനകളും ഒരേസമയം ചെയ്യും. രണ്ടര മണിക്കൂർ കൊണ്ട് ഒരു സാമ്പിളിന്റെ ഫലം ലഭിക്കും. 300 പരിശോധനാ കിറ്റുകളാണ് മെഡിക്കൽ കോളേജിന് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |